നിശ്ചയിക്കുന്നത് 2013ലെ നിയമം അനുസരിച്ച്: ജില്ലാ കലക്ടര്‍

മലപ്പുറം: ജില്ലയില്‍ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട ഭൂമിയുടെയും മറ്റുവസ്തുക്കളുടെയും നഷ്ടപരിഹാരതുക നിശ്ചയിക്കുന്നത് 2013 ലെ ഭൂമി എറ്റെടുക്കലും പുന:രധിവാസ നിയമ പ്രകാരവുമാണന്ന് ജില്ലാ കലക്ടര്‍ അമിത് മീണ.
1956 ലെ ദേശീയപാത ആക്ട പ്രകാരമാണ് ഭൂമിക്ക് വില നല്‍കുന്നതെന്ന പ്രചാരണംഅടിസ്ഥാന രഹിതമാണന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. 1956 ലെ ദേശീയപാത ആക്ട് പ്രകാരമാണ് ഭൂമി ഏറ്റെടുക്കുന്ന നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് നിര്‍ദേശിച്ചിട്ടുള്ളത.് ആയത് പ്രകാരമുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. പ്രസ്തുത നിയമപ്രകാരമാണ് മൂന്ന് എ വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചത്. ഇതേ നിയമത്തിലെ മൂന്ന് ബി വകുപ്പ് പ്രകാരമാണ് സര്‍വേയും അതിരുകള്‍ തിരിക്കലും നടക്കുന്നത്. ഇതെ നിയമത്തിലെ തന്നെ മൂന്ന് സി പ്രകാരമാണ് പരാതി സ്വീകരിക്കുന്നതും വിചാരണ നടത്തുന്നതും അന്തിമവിധി കല്‍പിക്കുന്നതും. കക്ഷികള്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരം നിശ്ചയിക്കുന്നത് 2013 ലെ ഭൂമി ഏറ്റെടുക്കലും പുന:രധിവാസവും നിയമ പ്രകാരമാണ്.
ഇതു സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ പൊതുജനങ്ങളുടെ അറിവിലേക്കായി നേരത്തെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അലൈന്റ്‌മെന്റ് പ്രദേശത്തെ ഭൂവുടമകള്‍ക്ക് പരാതി നല്‍കുന്നതിന് കോട്ടക്കല്‍ ദേശീയപാതാ വിഭാഗം ഡെപ്യൂട്ടി കലക്ടറുടെ ഓഫിസില്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഏപ്രില്‍ മൂന്ന് വൈകീട്ട് അഞ്ചിനകം പരാതികള്‍ നല്‍കണം. പരാതിക്കാര്‍ നിര്‍ദിഷ്ട അലൈന്‍മെന്റ് ഭൂമിയില്‍ ഉള്‍പെട്ടവരോ അല്ലെങ്കില്‍ ഭൂവുടമയോ ആയിരിക്കണം. പരാതി നല്‍കുന്നവരുടെ പ്രശ്‌നങ്ങള്‍ നേരില്‍ കേട്ടതിനുശേഷം മാത്രമെ ഭൂമി ഏറ്റെടുക്കുന്ന നടപടിയില്‍ അന്തിമ തീരുമാനമെടുക്കു. എന്നാല്‍, ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്ന ഉദ്യോഗസ്ഥന്റെ നടപടി അന്തിമമായിരിക്കും. സര്‍വേ പ്രവര്‍ത്തനങ്ങളും പരാതിയിന്‍മേലുള്ള വിചാരണയും പൂര്‍ത്തിയാക്കിയതിനുശേഷമേ മൂന്ന് ഡി. വിജ്ഞാപനം ഉണ്ടാവു.
അതിനുശേഷം ഓരോ ഭൂവുടമക്കും നോട്ടീസ് നല്‍കി വിളിച്ചുവരുത്തി വിചാരണ നടത്തിയതിനു ശേഷമാണ് നഷ്ടപരിഹാരം പ്രഖ്യാപിക്കുക. ഇത്തരത്തില്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരം പൂര്‍ണമായും നല്‍കിയതിനു ശേഷമെ ഭൂമി ഏറ്റെടുക്കുയുള്ളു. ദേശീയപാതയുമായി ബന്ധപ്പെട്ട് നടക്കുന്ന വ്യാജപ്രചാരണങ്ങളില്‍ വീഴരുതെന്ന് ജില്ലാ കലക്ടര്‍ ഭൂവുടമകളോട് ആവശ്യപ്പെട്ടു. ഭൂവുടമകള്‍ക്ക്എന്ത് പ്രശ്‌നങ്ങളുണ്ടെങ്കിലും നേരിട്ട് എത്തി സംശയങ്ങള്‍ തീര്‍ക്കുന്നതിന് ഡെപ്യുട്ടി കലക്ടറുടെ നേതൃത്വത്തില്‍ പഞ്ചായത്തുതല യോഗങ്ങളും നടത്തുന്നുണ്ട്. ഇത്തരം പരിപാടികള്‍ കുറ്റിപ്പുറം ആതനവാട് പഞ്ചായത്ത്, വളാഞ്ചേരി മുനിസിപ്പിലാറ്റി എന്നിവടങ്ങളില്‍ പൂര്‍ത്തീകരിച്ചു. മറ്റു പഞ്ചായത്തുകളില്‍ വരുംദിവസങ്ങളില്‍ യോഗം സംഘടിപ്പിക്കുന്നതാണ്. ഇതിനു പുറമെ ഭൂവുടമകളുടെ സംശയനിവാരണത്തിന്  കോട്ടക്കല്‍ ദേശീയപാത സ്ഥലമെടുപ്പ് ഡെപ്യുട്ടി കലക്ടറുടെ ഓഫിസില്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ സൗകര്യം പരമാവധി ഉപയോഗപ്പെടുത്തണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. ഫോണ്‍: 0483 2747676, ഇതിനുപുറമെ ംംം ാമഹമുുൗൃമാ.ഴീ്.ശി എന്ന വെബ് വിലാസത്തിലും വിവരങ്ങള്‍ പരിശോധിക്കുന്നതിന് സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്.

RELATED STORIES

Share it
Top