നിവേദനത്തില്‍ ഒപ്പിട്ടിട്ടില്ല: പ്രകാശ് രാജ്

ചെന്നൈ: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങില്‍ മോഹന്‍ലാലിനെ പങ്കെടുപ്പിക്കേണ്ടതില്ലെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിനു നല്‍കിയ നിവേദനത്തില്‍ ഒപ്പിട്ടിട്ടില്ലെന്ന് നടന്‍ പ്രകാശ്‌രാജ്. അങ്ങനെയൊരു നിവേദനത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നും ആരും തന്നെ സമീപിച്ചിട്ടില്ലെന്നും പ്രകാശ്‌രാജ് പറഞ്ഞു.
ഇന്ത്യന്‍ സിനിമയിലെ തന്നെ മഹാനായ നടനാണു മോഹന്‍ലാല്‍. അവാര്‍ഡ്ദാന ചടങ്ങില്‍ അദ്ദേഹം പങ്കെടുക്കാന്‍ യോഗ്യനുമാണ്. മോഹന്‍ലാല്‍ ആ ചടങ്ങില്‍ പങ്കെടുക്കേണ്ട എന്നു പറയുന്നവര്‍ അദ്ദേഹത്തെ അപമാനിക്കുന്നതോടൊപ്പം സ്വയം അപമാനിതരാവുകയാണെന്നും ഈ വിഷയത്തില്‍ തന്റെ പേര് എങ്ങനെയാണ് വന്നതെന്ന് അറിയില്ലെന്നും പ്രകാശ് രാജ് പറഞ്ഞു. അതേസമയം വാര്‍ത്തകള്‍ നിഷേധിച്ച് നിവേദനം നല്‍കിയ സിനിമാ പ്രവര്‍ത്തകര്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്. ഒരു വ്യക്തിയുടെയും പേരെടുത്തു പറഞ്ഞിട്ടില്ലെന്നും ഇവര്‍ പറയുന്നു.

RELATED STORIES

Share it
Top