നിലവാരമില്ല കോണ്‍ക്രീറ്റിങ്; റോഡ് പണി തടഞ്ഞു

കോഴഞ്ചേരി: റോഡ് കോണ്‍ക്രീറ്റിങ്ങ് നിലവാരമില്ലെന്നാരോപിച്ച് കോഴഞ്ചേരി പൗരാവലി നിര്‍മ്മാണം തടഞ്ഞു. കോഴഞ്ചേരി പുളിയലത്ത് പടി-മന്ദിരംപടി റോഡ് കോണ്‍ക്രീറ്റിങ്ങിന് വളരെ കുറഞ്ഞ അളവില് മെറ്റല്‍, എം-സാന്റ്്, സിമന്റ്് എന്നിവ ഉപയോഗിച്ചതായും ഇക്കാരണത്താലാണ് നിര്‍മാണം തടഞ്ഞതെന്നും പൗരാവലി നേതാക്കള്‍ അറിയിച്ചു.
കൂടുതല്‍ അളവില്‍ മെറ്റല്‍ ഉള്‍പ്പെടെ ഉള്ളവ ഉപയോഗിച്ചാലെ നിര്‍മാണം തുടരാന്‍ അനുവദിക്കൂ എന്നായിരുന്നു നേതാക്കളുടെ നിലപാട്. ഇത് അംഗീക്കപ്പെട്ടതോടെ റോഡ് പണി പുനരാരംഭിച്ചു. കോഴഞ്ചേരി പൗരാവലി പ്രസിഡന്റ് ജോജി കാവുംപടിക്കല്‍ സെക്രട്ടറി ഷാജി കുഴിവേലി, സുധര്‍മ്മ മോഹന്‍ നേതൃത്വത്തിലാണ് റോഡ് പണി തടഞ്ഞത്.

RELATED STORIES

Share it
Top