നിലയ്ക്കലില്‍ സംഘര്‍ഷാവസ്ഥ, LIVE UPDATES


 • സ്ത്രീ പ്രവേശന വിധിക്കെതിരായ പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെ, കര്‍ശന സുരക്ഷാ സംവിധാനങ്ങളാണ് സന്നിധാനത്തും പമ്പയിലും നിലയ്ക്കലടക്കമുള്ള സ്ഥലങ്ങളിലും ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം, ശബരിമല ആചാര സംരക്ഷണ സമിതിയുടെ പ്രതിഷേധം നിലയ്ക്കലില്‍ തുടരുകയാണ്. പ്രാര്‍ത്ഥനാ സമരവുമായി തന്ത്രികുടുംബവും രംഗത്തുണ്ട്. കോണ്‍ഗ്രസും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
 • പി.സി ജോര്‍ജ് നിലയ്ക്കലിലേക്ക്
  നിലയ്ക്കലില്‍ റോഡ് ഉപരോധിക്കാനുള്ള തയ്യാറെടുപ്പില്‍ ബിജെപി
  ദേവസ്വം മന്ത്രിയുടെ നേതൃത്വത്തില്‍ സന്നിധാനത്ത് ഇന്ന് രാവിലെ അവലോകന യോഗം ചേരും.
  വനിതാ ഉദ്യോഗസ്ഥരടക്കം പങ്കെടുക്കും വൈകുന്നേരം അഞ്ചിനാണ് നട തുറക്കുന്നത്
 • നിലയ്ക്കലില്‍ പോലീസ് പൊളിച്ച് മാറ്റിയ സമരപന്തലില്‍ സമരം പുനരാരംഭിച്ചു.
 • വിശ്വാസികള്‍ക്കു നേരെയുള്ള പോലീസ് ഭീകരത അവസാനിപ്പിക്കണം, നിലയ്ക്കലില്‍ അയ്യപ്പഭജനം നടത്തുന്ന പന്തല്‍ പോലീസിനെ ഉപയോഗിച്ച് പൊളിച്ച് നീക്കിയത് ഒരു ജനകീയ സര്‍ക്കാരിന് ഭൂഷണമല്ല. സര്‍ക്കാര്‍ ഇതിന് മാപ്പ് പറയണം. വിശ്വാസ സംരക്ഷണത്തിനായി നിലയ്ക്കലില്‍ നാമ ജപയജ്ഞം നടത്തുന്ന ഭക്തരെ പിന്തുണച്ച് ഇന്ന് അതില്‍ പങ്കെടുക്കാന്‍ നിലയ്ക്കലിലേക്ക് പോവുകയാണ് പി.സി.ജോര്‍ജ്
 • കെ സുധാകരന്‍ നിലയ്ക്കലില്‍.
  സമരക്കാരെ കൈകാര്യം ചെയ്ത പോലീസ് നടപടി ദൗര്‍ഭാഗ്യകരമെന്ന് കെ.സുധാകരന്‍


 • പ്രതിഷേധങ്ങള്‍ക്കിടെ മുഖ്യമന്ത്രി വിദേശത്ത് പോയത് ജനങ്ങളോടുള്ള ധിക്കാരം: കെ.സുധാകരന്‍


RELATED STORIES

Share it
Top