നിലമ്പൂര്‍ മാവോയിസ്റ്റ് വധം: തിരച്ചിലിന്റെ ദൃശ്യങ്ങള്‍ പുറത്ത്, മാരകായുധങ്ങള്‍ ലഭിച്ചതായി തെളിവില്ലകോഴിക്കോട് : നിലമ്പൂര്‍ കരുളായി വനത്തില്‍ മാവോയിസ്റ്റുകളെ വെടിവച്ചു കൊന്ന സംഭവത്തോടനുബന്ധിച്ച് വനത്തിനുള്ളിലെ മാവോയിസ്റ്റുകളുടെ കൂടാരത്തില്‍ പോലീസ് സംഘം തിരച്ചില്‍ നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. വനത്തിനുള്ളിലെ മാവോയിസ്റ്റുകളുടെ കൂടാരത്തില്‍ നിന്ന് എകെ 47, ലൈറ്റ് മെഷീന്‍ഗണ്‍ ഉള്‍പ്പടെയുള്ള അത്യാധുനിക ആയുധങ്ങള്‍ കണ്ടെത്തിയെന്ന പോലീസ് വാദം തെറ്റെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളാണിവയെന്ന്  വീഡിയോ പുറത്തുവിട്ട ന്യൂസ് 18 ചാനല്‍ പറഞ്ഞു.

തിരച്ചില്‍ നടത്തുന്ന സംഘം ക്യാമറയിലാക്കിയ ദൃശ്യങ്ങളാണിവയെന്ന് വ്യക്തമാകുന്നുണ്ടെങ്കിലും പോലിസ് അവകാശപ്പെടുന്ന പോലെയുള്ള മാരകായുധങ്ങളൊന്നും കണ്ടെടുക്കുന്നതായി ദൃശ്യങ്ങളിലില്ല. ദൃശ്യങ്ങള്‍ റിലയന്‍സ് ഉടമസ്ഥതയിലുള്ള ന്യൂസ് 18 ചാനലിന് ലഭിച്ചതെങ്ങിനെയന്നതിലും ദുരൂഹതയുണ്ട്. പോലീസ് തലപ്പത്തെ ഉന്നതര്‍ തമ്മിലുള്ള പോരിനെത്തുടര്‍ന്നാണ് ദൃശ്യങ്ങള്‍ ചോര്‍ന്നതെന്നും റിപോര്‍ട്ടുകളുണ്ട്.
മരുന്നുകളും കൂടാരം നിര്‍മിക്കുന്നതിനുള്ള ഉപകരണങ്ങളും ലഘുലേഘകളും സോളാര്‍ പാനലുകളുമാണ് ലഭിച്ചതെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളില്‍ എവിടെയും മെഷീന്‍ ഗണ്‍ പോലുള്ള മാരകായുധങ്ങള്‍ കണ്ടെത്തുന്നതായി കാണുന്നില്ല.  പ്രമേഹം ഉള്‍പ്പെടെയുള്ള അസുഖങ്ങള്‍ മൂലം അവശതകളനുഭിക്കുകയായിരുന്ന കുപ്പുദേവരാജിനെയും അദ്ദേഹത്തെ പരിചരിക്കുകയായിരുന്ന  അജിതയെയും കൂടാരത്തില്‍ കയറിച്ചെന്ന് തണ്ടര്‍ബോള്‍ട്ട് കയറി വെടിവച്ചു കൊല്ലുകയായിരുന്നുവെന്നാണ് സിപിഐ മാവോയിസ്റ്റ് നേരത്തേ സംഭവത്തെക്കുറിച്ച് വിശദീകരിച്ചത്.

RELATED STORIES

Share it
Top