നിലമ്പൂര്‍ പീവീസ് പബ്ലിക് സ്‌കൂള്‍ ദേശീയ ചാംപ്യന്‍ഷിപ്പിന്

മലപ്പുറം: സുബ്രതോ കപ്പ് ജേതാക്കളായ ചേലേമ്പ്ര എന്‍എന്‍എംഎച്ച്എസിന് പുറമെ നിലമ്പൂര്‍ പീവീസ് പബ്ലിക് സ്‌കൂളും ദേശീയ ചാംപ്യന്‍ഷിപ്പിന്. ഇന്നലെ നടന്ന സിബിഎസ്ഇ അണ്ടര്‍-17 സംസ്ഥാന ക്ലസ്റ്റര്‍ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിലാണ് പീവീസ് പബ്ലിക് സ്‌കൂള്‍ ജേതാക്കളായത്. ഇതോടെ രണ്ട് ചാംപ്യന്‍ഷിപ്പുകളിലും കേരളത്തെ പ്രതിനിധീകരിക്കുന്നത് മലപ്പുറം ജില്ലയാവും. ഫൈനലില്‍ ഗുരുകുലം വെങ്ങിണാശ്ശേരിയെ മറുപടിയില്ലാത്ത ആറു ഗോളുകള്‍ക്കാണ് പീവീസ് സ്‌കൂള്‍ തകര്‍ത്തത്. ചാംപ്യന്‍ഷിപ്പില്‍ 42 ഗോളുകളാണ് പീവീസ് താരങ്ങള്‍ എതിരാളികളുടെ വലയില്‍ നിറച്ചത്. ടീമില്‍ ക്യാപ്റ്റന്‍ ക്രിസ്റ്റഫര്‍ രാജ്കുമാര്‍ അടക്കം 11 പേര്‍ യുപി, മണിപ്പൂര്‍, മിസോറാം, മഹാരാഷ്ട്രാ വിദ്യാര്‍ഥികളാണ്. മലയാളി താരം കെ എഫ് ഷിഫാസാണ് വൈസ് ക്യാപ്റ്റന്‍. മറ്റ് ടീമംഗങ്ങള്‍- അമന്‍കുമാര്‍ സെയ്‌നി- യുപി, ഫിജാം സന്തോയ് മിറ്റി, നാവോറം നനാവോ, മെയ്ബാം നരേശ് മിറ്റി, ഷേയ്‌കോജങ് കിപ്ഗന്‍, വൈകോം പ്രീതം സിങ്, സുഖം യോയ്‌ഹെന്‍പ മിറ്റി, (മണിപ്പൂര്‍), മുന്‍ധദാ കാര്‍ത്തിക്- മഹാരാഷ്ട്ര, ലാല്‍രമന്‍പൂയ രാല്‍റ്റേ- മിസോറാം, ആദില്‍ ഫൈസല്‍, നസീഫ് അന്‍വര്‍, മുഹമ്മദ് ഐമന്‍, മുഹമ്മദ് അസ്ഹര്‍-കേരളം. പരിശീലകന്‍: ഷമീല്‍ അരീക്കോട്.

RELATED STORIES

Share it
Top