നിലമ്പൂര്‍ ജില്ലാ ആശുപത്രി അത്യാഹിത വിഭാഗത്തിനു മുന്നിലെ കുഴികള്‍ ദുരിതമാവുന്നു

നിലമ്പൂര്‍: ദിവസേന നൂറുകണക്കിന് രോഗികള്‍ക്കാശ്രയമായ നിലമ്പൂര്‍ ജില്ലാ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിന് മുന്നിലെ കുണ്ടുംകുഴിയും രോഗികള്‍ക്ക് ദുരിതമാവുന്നു. അത്യാഹിത വിഭാഗത്തിലെ പരിശോധനയ്ക്കു ശേഷം കിടത്തി ചികില്‍സയ്ക്കു വിധേയമാക്കുന്ന രോഗികളെ ഇതുവഴിയാണു വാര്‍ഡുകളിലേയ്ക്കു വീല്‍ചെയറിലും മറ്റുമായി കൊണ്ടുപോവുന്നത്. അപകടത്തില്‍പ്പെട്ട് വരുന്നവരെയും എക്‌സറേ, സ്‌കാനിങ് തുടങ്ങിയ പരിശോധനകള്‍ക്കും ഇതുവഴിയാണ് കൊണ്ടുപോവേണ്ടി വരുന്നത്. വീല്‍ചെയറുകള്‍ കുണ്ടുംകുഴിയിലുമകപ്പെട്ട് ആടിയുലയുന്നത് രോഗികളെ വല്ലാതെ അലട്ടുന്നുണ്ട്. കുഴിയില്‍ വീണ് സ്‌ട്രെച്ചറുകളുടെ ചക്രങ്ങള്‍ പെട്ടെന്ന് കേടുവരുന്നുമുണ്ട്. ആശുപത്രിയുടെ മുറ്റം നിറയെ കുണ്ടുംകുഴിയുമാണ്. ഇത് നന്നാക്കാനുള്ള നടപടിവേണമെന്നാവശ്യം ശക്തമായിട്ടുണ്ട്.

RELATED STORIES

Share it
Top