നിലപാട് മാറ്റി സാക്ഷി ഫാ. നിക്കോളാസ് മണിപ്പറമ്പില്‍

കോട്ടയം: ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസിലെ സാക്ഷിയും പരാതിക്കാരിയായ കന്യാസ്ത്രീയുടെ ഇടവക വികാരിയുമായ ഫാ. നിക്കോളാസ് മണിപ്പറമ്പിലിന് നിലപാട് മാറ്റം.
ബിഷപ്പിനെതിരേ ശക്തമായ തെളിവുകളുള്ളതിനാലാണ് പരാതിക്കാരിയായ കന്യാസ്ത്രീ പരാതിയില്‍ ഉറച്ചുനില്‍ക്കുന്നതെന്നായിരുന്നു ഫാ. നിക്കോളാസിന്റെ മുന്‍ നിലപാട്. എന്നാല്‍, പോലിസിന് തെളിവുകള്‍ കൈമാറാതിരിക്കുന്ന സാഹചര്യത്തി ല്‍ ഒന്നുകില്‍ തെളിവുകള്‍ ഇല്ലെന്നോ അല്ലെങ്കില്‍ കന്യാസ്ത്രീകള്‍ തന്നോട് നുണപറഞ്ഞുവെന്നോ കരുതേണ്ടിവരുമെന്ന് അദ്ദേഹം സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ മലക്കംമറിഞ്ഞു. തെളിവുകള്‍ കൈമാറാതെ നടത്തുന്ന സമരം സഭയ്ക്കും പൗരോഹിത്യത്തിനും അവമതിപ്പുണ്ടാക്കാനേ ഉപകരിക്കൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തെളിവുകള്‍ കൈവശമുണ്ടെങ്കില്‍ അത് പോലിസിനു കൈമാറിയാല്‍ കാര്യങ്ങള്‍ എളുപ്പമാവും. ഇവരുടെ വാക്കുകള്‍ വിശ്വസിച്ചാണ് ബിഷപ്പിനെതിരേ കന്യസ്ത്രീകളുടെ പക്കല്‍ തെളിവുണ്ടെന്നു താന്‍ പറഞ്ഞതെ ന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top