നിലപാട് മാറ്റി ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രിംകോടതി വിധിക്കെതിരേ പുനപ്പരിശോധനാ ഹരജി നല്‍കേണ്ടതില്ലെന്ന് ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. സുപ്രിംകോടതി വിധിയില്‍ റിവ്യൂ ഹരജി നല്‍കുമെന്ന് കഴിഞ്ഞദിവസം പറഞ്ഞ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ ചേര്‍ന്ന യോഗത്തില്‍ സര്‍ക്കാരിന്റെ നിലപാടിനൊപ്പം നില്‍ക്കുന്നതിന് ദേവസ്വം ബോര്‍ഡ് തീരുമാനിച്ചത്.
സുപ്രിംകോടതി വിധിക്കെതിരേ പുനപ്പരിശോധനാ ഹരജി പ്രായോഗികമല്ലെന്നാണ് വിലയിരുത്തല്‍. കോടതിവിധിയുമായി ബന്ധപ്പെട്ട് ഉയരുന്ന പ്രതിഷേധങ്ങളില്‍ ഇടപെടാന്‍ ബോര്‍ഡ് ഉദ്ദേശിക്കുന്നില്ല. സ്ത്രീകള്‍ ദര്‍ശനത്തിനെത്തിയാല്‍ നല്‍കേണ്ട സുരക്ഷ, സൗകര്യങ്ങള്‍ എന്നിവയെക്കുറിച്ചും ബോര്‍ഡ് യോഗം ചര്‍ച്ച ചെയ്തു. കോടതിവിധിയുടെ പശ്ചാത്തലത്തില്‍ 40 ശതമാനം ഭക്തര്‍ അധികമായി വരുമെന്നാണ് ദേവസ്വം ബോര്‍ഡ് പ്രതീക്ഷിക്കുന്നതെന്നും പ്രസിഡന്റ് പത്മകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

RELATED STORIES

Share it
Top