നിലനില്‍പ് പ്രതിസന്ധിയാണ് മാധ്യമപ്രവര്‍ത്തനത്തിന്റെ ഏറ്റവും വലിയ പ്രശ്‌നം: എന്‍ പി ചെക്കുട്ടി

വടകര: ലാഭം മാത്രം ചിന്തിച്ച്, ലാഭകരമല്ലാത്ത എല്ലാ ഇടപാടുകളും നാട്ടില്‍ വേണ്ടെന്ന് വയ്ക്കുന്ന സാഹചര്യത്തില്‍ മാധ്യമ പ്രവര്‍ത്തനം വലിയ പ്രതിസന്ധി നേരിടുകയാണെന്ന് തേജസ് ചീഫ് എഡിറ്റര്‍ എന്‍പി ചെക്കുട്ടി.
മാധ്യമ പ്രവര്‍ത്തനത്തിന്റെ ഏറ്റവും വലിയ പ്രതിസന്ധികളിലൊന്ന് നിലനില്‍പിന്റെ പ്രശ്‌നമാണ്. പ്രതിസന്ധി നേരിടാതെ ഒരിക്കല്‍ പോലും ജനാധിപത്യ സമൂഹത്തില്‍ മാധ്യമങ്ങളുടെ പങ്കിനെ കുറിച്ച് ചര്‍ച്ച ചെയ്തിട്ട് കാര്യമില്ല.
മാധ്യമങ്ങളെ നിലനിര്‍ത്താനുള്ള ബാധ്യത സമൂഹത്തിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യൂത്ത് കോണ്‍ഗ്രസ് വടകര പാര്‍ലിമെന്റ് സമ്മേളനത്തിന്റെ ഭാഗമായി കൊപ്രഭവനില്‍ സംഘടിപ്പിച്ച മാധ്യമ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തെറ്റായ വാര്‍ത്തകള്‍ നിര്‍മിക്കുന്നത് ഒരിക്കലും അംഗീകാരമുള്ള മാധ്യമ പ്രവര്‍ത്തകരല്ലെന്നും അദ്ദേഹം പറഞ്ഞു.
എതിരാകളിളെ പോലെ ജനങ്ങളുടെ ഭാഗത്ത് നിന്ന് സംസാരിക്കുന്ന മാധ്യമപ്രവര്‍ത്തനമാണ് ജനാധിപത്യത്തിന്റെ അടിത്തറ. നേര് പറയുന്നവരും എഴുതുന്നവരും വേട്ടയാടപ്പെടുന്ന കാലത്താണ് നാം ജീവിക്കുന്നത്. ഭരണകൂടം സൃഷ്ടിക്കുന്ന ഭീതിയുടെ നിഴലിലാണ് ഈ രാജ്യം.  2019ല്‍ നാം ആഗ്രഹിക്കുന്ന തിരഞ്ഞെടുപ്പ് വിധി ഉണ്ടായില്ലെങ്കില്‍ മഹാവിപത്തിനായിരിക്കും രാജ്യം അഭിമുഖീകരിക്കേണ്ടി വരികയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യൂത്ത് കോണ്‍ഗ്രസ് പാര്‍ലിമെന്റ് മണ്ഡലം പ്രസിഡന്റ് പികെ രാഗേഷ് അധ്യക്ഷത വഹിച്ചു. ഐ.വി ബാബു, അനൂപ് അനന്തന്‍, അഡ്വ.സി വത്സലന്‍, അഡ്വ.പിടികെ നജ്മല്‍, കെകെ മുരുകദാസ് സംസാരിച്ചു.

RELATED STORIES

Share it
Top