നിലംപതിക്കാറായ പഴയ പോലിസ് സ്‌റ്റേഷന്‍ കെട്ടിടം പൊളിച്ചു മാറ്റണംമാന്നാര്‍: മാന്നാറില്‍ തകര്‍ന്നു നിലംപതിക്കാറി നില്‍ക്കുന്ന പഴയ പോലിസ് സ്‌റ്റേഷന്‍ കെട്ടിടം പൊളിച്ചു മാറ്റി തല്‍സ്ഥാനത്ത് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍     ക്വാട്ടേഴ്‌സ് പണിയണമെന്ന ആവശ്യം ശക്തമാവുന്നു. കാലപ്പഴക്കത്താല്‍ ചോര്‍ന്നൊലിക്കുന്ന കെട്ടിടത്തില്‍ നിന്നു പോലിസ് സ്‌റ്റേഷന്‍ തൊട്ടടുത്തുള്ള പുതിയ കെട്ടിടത്തിലേക്ക് മാറ്റിയതോടെ കഴിഞ്ഞ രണ്ട് വര്‍ഷമായി പഴയ കെട്ടിടം അനാഥമായി കിടക്കുകയാണ്.  സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഓഫിസിനും സബ് ഇന്‍സ്പക്ടറുടെ ക്വാട്ടേഴ്‌സിനും മധ്യേ തൃക്കുരട്ടി മഹാദേവ ക്ഷേത്രത്തിനും ചുറ്റുമുള്ള റോഡിനോട് ചേര്‍ന്നാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. മഴക്കാലമാരംഭിക്കുന്നതിനു മുമ്പ് പൊളിച്ചു മാറ്റിയില്ലെങ്കില്‍ മഴക്കാലത്ത് തകര്‍ന്നു വീഴുവാനുള്ള സാധ്യതയും കുടുതലാണ്. ഇങ്ങനെ സംഭവിച്ചാല്‍ തടി ഉരുപ്പടികളും ഒടും പൂര്‍ണമായി നശിച്ചുപോകും. ഇത് പൊളിച്ചുമാറ്റി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ക്വാട്ടേഴ്‌സ് പണി താല്‍ പോലിസ് സ്‌റ്റേഷന്റെ പ്രവര്‍ത്തനം ഊര്‍ജിതമാവും. 1994 ലാണ് മാന്നാര്‍ എടത്വ വീയപുരം എന്നീ സ്‌റ്റേഷനുകളേ ഉള്‍പ്പെടുത്തി മാന്നാര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഓഫിസ് ആരംഭിച്ചത്. തുടക്കത്തില്‍ പോലിസ് ക്വാട്ടേഴ്‌സില്‍ പ്രവര്‍ത്തനമാരംഭിച്ച ഓഫിസ് പിന്നിട് പുതിയ തായ്പണിത കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്തു. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഓഫിസ് ആരംഭിച്ച് വര്‍ഷം 12 കഴിഞ്ഞിട്ടും ക്വാട്ടേഴ്‌സ് പണിയാത്തതിനാല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ വാടക വീടുകളിലാണ് താമസിക്കുന്നത്. പലപ്പോഴും സൗകര്യപ്രദമായ സ്ഥലത്ത് വീട് ലഭിക്കാതെ വരുന്നതിനാല്‍ കിലോമീറ്റര്‍ അകലെ പോയി താമസിക്കേണ്ട ഗതികേടും ഉണ്ടായിട്ടുണ്ട്. ഇതു മൂലം അടിയന്തര ഘട്ടങ്ങളില്‍ സംഭവ സ്ഥലത്തെത്താന്‍ മണിക്കൂറുകള്‍ തന്നെ വേണ്ടി വരും. ഇതിന് പരിഹാരം കാണുന്നതിന് ക്വാട്ടേഴ്‌സ് പണിയണമെന്ന് കാണിച്ച് നിരവധി റിപോര്‍ട്ടുകളും സര്‍ക്കാരിനു സമര്‍പ്പിച്ചിരുന്നു. പൊലിസുകാര്‍ക്ക് മെച്ചപ്പെട്ട സൗകര്യം ഒരുക്കുന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ക്വാ ട്ടേഴ്‌സ് പണിയുവാന്‍ നടപടി സ്വികരിക്കണമെന്ന ആവശ്യമാണ് ശക്തമാവുന്നത്.

RELATED STORIES

Share it
Top