നിറത്തിന്റെപേരില്‍ പരിഹാസം, സദ്യയില്‍ വിഷം കലര്‍ത്തി; നാലുകുട്ടികളടക്കം 5 മരണംമുംബൈ: നിറത്തിന്റെ പേരിലുള്ള പരിഹാസം സഹിക്കാനാവാതെ യുവതി ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയതിനെത്തുടര്‍ന്ന്് നാലു കുട്ടികളടക്കം 5 പേര്‍ മരിച്ചു. 122 പേര്‍ അവശനിലയില്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലാണു സംഭവം.
കുടുംബത്തിലെ ഒരു ഗൃഹപ്രവേശന ചടങ്ങിനോടനുബന്ധിച്ചു സംഘടിപ്പിച്ച സല്‍ക്കാരത്തിലാണ് യുവതി സദ്യയില്‍ കീടനാശിനി കലര്‍ത്തിയത്.
രണ്ടു വര്‍ഷം മുമ്പ് വിവാഹിതയായ യുവതിയെ ഭര്‍തൃവീട്ടുകാര്‍ കറുപ്പു നിറത്തിന്റെ പേരിലും പാചകം മോശമായതിന്റെ പേരിലും  നിരന്തരം പരിഹസിക്കുമായിരുന്നത്രേ. ഇതിലുള്ള പ്രതികാരമായാണ് കടുംകൈ ചെയ്തതെന്നാണ് പോലിസ് പറയുന്നത്.
ഭക്ഷണം കഴിച്ചവര്‍ അവശരായതിനെത്തുടര്‍ന്ന് ഭക്ഷണം വിദഗ്ധ പരിശോധനക്ക് അയച്ചപ്പോള്‍ വന്‍തോതില്‍ കീടനാശിനി സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നുള്ള അന്വേഷണത്തിലാണ് യുവതി പിടിക്കപ്പെട്ടത്്. ആദ്യം പരസ്പര വിരുദ്ധമായ മൊഴികള്‍ നല്‍കിയ യുവതി പിന്നീട് കുറ്റം സമ്മതിച്ചുവെന്ന് പൊലീസ് പറഞ്ഞു. ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും നാത്തൂന്‍മാരെയും കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തിലാണ് വിഷം കലര്‍ത്തിയതെന്ന് യുവതി പറഞ്ഞതായി പോലിസ് അറിയിച്ചു.

RELATED STORIES

Share it
Top