നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ സുരക്ഷാ മാനദണ്ഡം ഉറപ്പുവരുത്തണം: കലക്ടര്‍കോട്ടയം: കാലവര്‍ഷം ശക്തമാവുന്ന സാഹചര്യത്തില്‍ ജില്ലയില്‍ നടപ്പാക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ച സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചിട്ടുണ്ടെന്നു പരിശോധിച്ച് ഉറപ്പു വരുത്തണമെന്ന് കലക്ടര്‍ സി എ ലത റവന്യൂ, പോലിസ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, പൊതുമരാമത്ത്, ഇറിഗേഷന്‍, ടൂറിസം, തദ്ദേശ സ്വയംഭരണം, നിര്‍മിതി, കെഎസ്ഇബി, വാട്ടര്‍ അതോറിറ്റി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലയില്‍ ക്രമ വിരുദ്ധമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്ന് ബന്ധപ്പെട്ട വകുപ്പ് മേധാവികള്‍ ഉറപ്പു വരുത്തണം. തിരുവനന്തപുരം പാങ്ങാപ്പാറയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടയില്‍ മണ്ണിടിഞ്ഞുവീണ് നാലു പേര്‍ മരിക്കാനിടയായത് സുരക്ഷാ മാനദണ്ഡങ്ങള്‍ വിഴ്ചവരുത്തിയതു മൂലമാണെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഈ നിര്‍ദേശം.

RELATED STORIES

Share it
Top