നിര്‍മാണ നിരോധനം പിന്‍വലിക്കണം; ബൈസണ്‍വാലിയില്‍ സമരപ്രഖ്യാപനം

അടിമാലി: നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ബൈസണ്‍വാലി പഞ്ചായത്ത് ജനകീയ സമിതിയുടെ നേതൃത്വത്തില്‍ നടന്ന സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ നടത്തി. രണ്ടാംമൈലില്‍ പഞ്ചായത്ത് പ്രസിഡന്റ് മഞ്ചു ജിന്‍സ് ഉദ്ഘാടനം ചെയ്തു. എം പി പുഷ്പരാജന്‍ അധ്യക്ഷനായി. കെ വി ശശി , എ കെ മണി, കെ എന്‍ രാജു, അലോഷി ഫിലിപ്പ് , സാബു പരാപരാഗത്ത്  എന്നിവര്‍ സംസാരിച്ചു.
മൂന്നാര്‍ സ്‌പെഷ്യല്‍ െ്രെടബ്യൂണലിന്റെ പരിധിയില്‍ നിന്നും  ഒഴിവാക്കുക, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള നിരോധനം പിന്‍വലിക്കുക, വൈദ്യുതി, കുടിവെള്ള കണക്ഷന്‍ ലഭിക്കണമെങ്കില്‍ കളക്ടറുടെ അനുമതി വേണമെന്ന നിബന്ധന പിന്‍വലിക്കുക,   കര്‍ഷകര്‍ നട്ടുവളര്‍ത്തിയ മരങ്ങള്‍ മുറിക്കുന്നതിന് ഏര്‍പ്പെടുത്തിയിട്ടുള്ള നിരോധനം പിന്‍വലിക്കുക,  നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കുക, വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ നിന്നും സംരക്ഷണം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് സമരം.

RELATED STORIES

Share it
Top