നിര്‍മാണമേഖലയിലെ പ്രതിസന്ധി പരിഹരിക്കും: ധനമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ പാറ ക്വാറികളുടെ പ്രവര്‍ത്തനം നിലച്ചത് നിര്‍മാണമേഖലയെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നും സമവായത്തിലൂടെ പ്രവര്‍ത്തനം പുനനാരംഭിക്കണമെന്നും മന്ത്രി തോമസ് ഐസക് അറിയിച്ചു. ക്വാറി ഉല്‍പന്നങ്ങള്‍ക്ക് വില ഉയര്‍ന്നിട്ടുണ്ടെന്നും വില നിയന്ത്രിക്കുന്നതിന് നിലവില്‍ സംവിധാനങ്ങളൊന്നുമില്ലെന്നും മന്ത്രി എ സി മൊയ്തീന്‍ അറിയിച്ചു. 5 ഹെക്ടറില്‍ താഴെ വിസ്തീര്‍ണമുള്ള ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതിന് അനുമതി നല്‍കുന്ന ജില്ലാ പരിസ്ഥിതി ആഘാത നിര്‍ണയ അതോറിറ്റി (ഡിഇഐഎഎ)യുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തി കെട്ടിക്കിടക്കുന്ന അപേക്ഷകള്‍ തീര്‍പ്പ് കല്‍പ്പിക്കും. പാരിസ്ഥിതിക അനുമതിക്കായി 400 ഓളം അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് ചീഫ് സെക്രട്ടറി നിരന്തരം നിര്‍ദേശം നല്‍കിവരുന്നതായും മന്ത്രി അറിയിച്ചു. പാരിസ്ഥിതികാനുമതി കരസ്ഥമാക്കി ക്വാറികള്‍ പ്രവര്‍ത്തിച്ചുതുടങ്ങുമ്പോള്‍ ലഭ്യത വര്‍ധിച്ച് വില നിയന്ത്രിക്കാന്‍ കഴിയുമെന്നാണു സര്‍ക്കാരിന്റെ പ്രതീക്ഷ. ബന്ധപ്പെട്ടവരുടെ യോഗം വിളിച്ച് പ്രശ്‌നപരിഹാരത്തിന് കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മണല്‍ ക്ഷാമം പരിഹരിക്കുന്നതിന് മലേഷ്യയില്‍ നിന്ന് ഇതുവരെ 88,807 ടണ്‍ മണല്‍ ഇറക്കുമതി ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top