നിര്‍മാണത്തൊഴിലാളികള്‍ക്ക് ബോണസ് അനുവദിക്കാന്‍ നിയമം കൊണ്ടുവരണം: കെ പി രാജേന്ദ്രന്‍

മലപ്പുറം: നിര്‍മാണ മേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് ബോണസ് ലഭിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നിയമം കൊണ്ടുവരണമെന്ന് എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍ ആവശ്യപ്പെട്ടു. മലപ്പുറം കെമിസ്റ്റ് ഭവനില്‍ നടന്ന നിര്‍മാണ തൊഴിലാളികളുടെ ജില്ലാ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി സുബ്രഹ്മണ്യന്‍ അധ്യക്ഷത വഹിച്ചു. 2018  മാര്‍ച്ച്  1,2,3, 4 തീയ്യതികളില്‍ മലപ്പുറത്ത് നടക്കുന്ന സി പി ഐ സംസ്ഥാന സമ്മേളനം വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു. ക്ഷേമ ബോര്‍ഡ് അംഗം സി പി മുരളി, അഡ്വ. കെ മോഹന്‍ദാസ്, എം എ റസാഖ്, പുലത്ത് കുഞ്ഞു, വി ഹംസ, ശിവശങ്കരന്‍ മേലാറ്റൂര്‍, നീലാണ്ടന്‍ വെറ്റിലപ്പാറ സംസാരിച്ചു.

RELATED STORIES

Share it
Top