നിര്‍മാണത്തിലെ അപാകത: വാദം കേള്‍ക്കല്‍ തുടങ്ങി

ഒറ്റപ്പാലം: നഗരസഭാ ബസ് സ്റ്റാന്റ് കം ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മാണത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി ലോകായുക്തയുടെ പരിഗണനയിലുള്ള പരാതിയില്‍ വാദം കേള്‍ക്കല്‍ തുടങ്ങി. പരാതി ഉള്‍പ്പെട്ട മൂന്ന് എതിര്‍ കക്ഷികളോട് തങ്ങളുടെ ഭാഗം അറിയിക്കാന്‍ ലോകായുക്ത ഉത്തരവിട്ടു. തിങ്കളാഴ്ച തിരുവനന്തപുരത്ത് നടന്ന വാദം കേള്‍ക്കലില്‍ മൂന്ന് എതിര്‍കക്ഷികളുടെയും അഭിഭാഷകര്‍ ഹാജരായി.
തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, കേരള അര്‍ബ ന്‍ ആന്റ് റൂറല്‍ ഡെലവപ്പ്‌മെന്റ് ഫിനാന്‍സ് കോര്‍പറേഷന്‍  (കെയുആര്‍ഡിഎഫ്‌സി) മാനേജിങ് ഡയറക്ടര്‍, ഒറ്റപ്പാലം നഗരസഭാ സെക്രട്ടറി എന്നിവരോടാണ് വിഷയത്തില്‍ തങ്ങള്‍ക്ക് പറയാനുള്ളത് അറിയിക്കാന്‍ ഉത്തരവിട്ടത്.
രേഖമൂലം ജൂണ്‍ 27നകം അറിയിക്കാനാണ് ഉത്തരവ്. ഒറ്റപ്പാലം നഗരസഭയിലെ യുഡിഎഫ് കൗണ്‍സിലറായ പിഎംഎ ജലീല്‍ മാര്‍ച്ചില്‍ നല്‍കിയ പരാതിയിലാണ് വാദം കേള്‍ക്ക ല്‍. 2004ല്‍ 5.63 കോടി ചെലവ് പ്രതീക്ഷിച്ച് തുടങ്ങിയ കെട്ടിട നിര്‍മാണം 21 കോടിയിലെത്തി, പദ്ധതി രൂപവല്‍ക്കരിച്ച് 12 വര്‍ഷം കഴിഞ്ഞിട്ടും നിര്‍മാണം പൂര്‍ത്തീകരിച്ചില്ല.
നിര്‍മാണത്തിനായി വായ്പയെടുത്ത് കെയുആര്‍ഡിഎഫ്‌സിക്ക് ഓരേ ദിവസവും 50,000 രൂപയാണ് നഗരസഭ പലിശയിനത്തില്‍ അടയ്ക്കുന്നത്. ബസ് സ്റ്റാന്റിലെ സ്ഥല പരിമിതി മൂലം ജനങ്ങള്‍ക്ക് ജീവഹാനിയും സംഭവിക്കുന്നുണ്ട്. തുടങ്ങിയവയാണ് ലോകായുക്തക്ക് നല്‍കിയ പരാതിയുടെ ഉള്ളടക്കം.
വിഷയത്തില്‍ അന്വേഷണം നടത്തി പെട്ടെന്ന് പണി പൂര്‍ത്തീകരിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ജൂണ്‍ 27ന് കേസ് വീണ്ടും ലോകായുക്ത പരിഗണിക്കും.

RELATED STORIES

Share it
Top