നിര്‍മാണത്തിലിരുന്ന വീട് തകര്‍ന്നുവീണു

മാള: വലിയപറമ്പില്‍ നിര്‍മാണത്തിലിരുന്ന ഒരു നില വീട് തകര്‍ന്നു വീണു. ഇന്നലെ ഉച്ചതിരിഞ്ഞാണ് സംഭവം. കടവില്‍ മുഹമ്മദാലി മകള്‍ ഷംമയുടെ വീടാണ് തകര്‍ന്നു വീണത്. കനത്ത മഴയില്‍ ചുമരുകള്‍ നനഞ്ഞ് കുതിര്‍ന്നതാണ് തകര്‍ന്നു വീഴാന്‍ കാരണമെന്ന് സംശയിക്കുന്നു.
മൂന്ന് സെന്റ് സ്ഥലത്താണ് വീട് നിര്‍മിച്ചിരുന്നത്. എഴ് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. വാര്‍ഡംഗം ബിജു ഉറുമിസ് സ്ഥലത്തെത്തി.

RELATED STORIES

Share it
Top