നിര്‍മാണത്തിലിരിക്കുന്ന കെട്ടിടം തകര്‍ന്ന് വീണ് ഒരു മരണം

ചെന്നൈ: ചെന്നൈയിലെ തരമണിയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് വീണ് ഒരു മരണം. 5 പേര്‍ക്ക് പരിക്കേറ്റു. ഇവരുടെ നില ഗുരുതരമാണ്. അന്യ സംസ്ഥാന തൊഴിലാളികളാണ് ഇവരെന്നാണ് വിവരം. ഇരുപതോളം പേരെ രക്ഷപെടുത്തിയിട്ടുണ്ട്.തകര്‍ന്ന് വീഴുമ്പോള്‍ നാല്‍പതിലധികം പേര്‍ കെട്ടിടത്തിന് അകത്തുണ്ടായിരുന്നു.കൂടുതല്‍ പേര്‍ കെട്ടിടത്തിനിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന സംശയത്തില്‍ രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. ദേശീയസംസ്ഥാന ദുരന്ത നിവാരണ സേനകളാണ് രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. സമീപത്തെ കെട്ടിടങ്ങള്‍ക്കും കേടുപറ്റിയിട്ടുണ്ട്.

RELATED STORIES

Share it
Top