നിര്‍മാണത്തിലിരിക്കുന്ന വീടിനു മുകളില്‍ നിന്ന് വീണ് രണ്ടുപേര്‍ക്കു പരിക്ക്

കുന്ദമംഗലം: കാരന്തൂര്‍ ഏട്ടന്‍ കുണ്ടില്‍ എടക്കുനി വീടിന് മുകളില്‍ നിന്ന് വീണ് രണ്ട് പേര്‍ക്ക് പരിക്ക്. ചെറൂപ സ്വദേശികളായ പാറയില്‍ മീത്തല്‍ സുബ്രമണ്യന്‍ (50) , പുതിയേടത്ത് ബാബു (50) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 11 മണിയോടെയാണ് അപകടം. നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ സണ്‍ ഷെഡിന്റെ പലക പൊളിക്കുന്നതിനിടെയാണ് അപകടം. ഏട്ടന്‍കുണ്ട് ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തില്‍ വിട്ടിലും വെള്ളം കയറിയിരുന്നു.

RELATED STORIES

Share it
Top