നിര്‍മാണം പൂര്‍ത്തിയാക്കിയ ഓവുചാലിന് സ്ലാബ് സ്ഥാപിച്ചില്ല

കൊടുവള്ളി: വ്യാഴായ്ച ഉദ്ഘാടനം ചെയ്ത കൊടുവള്ളി ഹൈസ്‌കൂള്‍ ആസാദ് റോഡിന്റെ ഫുട്പാത്തിന് സ്ലാബ് സ്ഥാപിക്കാത്തതിനാല്‍ അപകടം പതിവാകുന്നു.
കൊടുവള്ളി ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപം ചാവിടികുന്ന് റോഡിന്റെ പ്രവേശന കവാടത്തിലാണ് സ്ലാബുകള്‍  സ്ഥാപിക്കാത്തത് . റോഡിന്റെ നവീകരണത്തിന്റെ ഭാഗമായി ഈ ഭാഗത്ത് ഫുട്പാത്ത് നിര്‍മിച്ച് കൈവരികള്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍
ചാവിടികുന്ന് റോഡ് പ്രവേശന കവാടത്തില്‍ ഓവുചാലിന്കുറുകെ സ്ലാബുകള്‍ സ്ഥാപിച്ചിട്ടില്ല.
ഓവുചാലില്‍ മണ്ണ് നിറഞ്ഞ നിലയിലാണ് ഈ റോഡിലേക്ക് വാഹനങ്ങള്‍ക്ക് പ്രവേശിക്കുവാന്‍ കഴിയാത്തതിനാല്‍ ചാവിടി കുന്ന് ഭാഗത്തേക്ക് പോകുന്നവര്‍ ഇവിടെ വാഹനങ്ങള്‍ നിര്‍ത്തി നടന്ന്‌പോകേണ്ട അവസ്ഥയാണ് .
രാത്രികാലങ്ങളില്‍ ഓവുചാലില്‍ വീണ് പരിക്കേല്‍ക്കുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് പിഡബ്ല്യുഡി അധികാരികളെ സമീപിച്ചപ്പോള്‍ നാട്ടുകാരോട് സ്ലാബ് ഇട്ട് മൂടാനാണ് നിര്‍ദേശിച്ചെതെന്നാണ് പരിസരവാസികള്‍ പറയുന്നത്.

RELATED STORIES

Share it
Top