നിര്‍മാണം പാതിവഴിയില്‍ നിര്‍ത്തിയ ഓവുപാലം തുറന്നുകൊടുത്തു

ഉരുവച്ചാല്‍:  ശിവപുരം റോഡിലെ ഇടപ്പഴശ്ശിയില്‍ നിര്‍മാണം പാതിവഴിയില്‍ നിലച്ച ഓവുപാലത്തിന്റെ പ്രവൃത്തി ഭാഗികമായി പൂര്‍ത്തിയാക്കി യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും തുറന്നുകൊടുത്തു. നേരത്തെ പ്രവൃത്തി നിര്‍ത്തിവച്ചതിനാല്‍ ഇതുവഴി യാത്രാക്ലേശം രൂക്ഷമായിരുന്നു.
കാല്‍നടയാത്ര പോലും ദുസ്സഹമാവുന്ന അവസ്ഥയിലെത്തി. ഇതുസംബന്ധിച്ച് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെയാണ് ഉണര്‍ന്നുപ്രവര്‍ത്തിക്കാന്‍ അധികൃതര്‍ തയ്യാറായത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പാലത്തിന്റെ പ്രവൃത്തി പൂര്‍ത്തിയാക്കി വാഹനങ്ങള്‍ക്ക് കടന്നുപോവാന്‍ സൗകര്യമൊരുക്കി.
മഴ മാറിയാല്‍ ടാറിങ്് നടത്തി പ്രവൃത്തി പൂര്‍ത്തിയാക്കും. ഉയരത്തില്‍ നിര്‍മിച്ച പാലത്തിലൂടെ ബസ് അടക്കമുള്ള വാഹനങ്ങള്‍ പോവുമ്പോള്‍ അടിഭാഗം ഉരസി കേടുപാടുകള്‍ സംഭവിച്ചിരുന്നു.
പാലത്തിന്റെ ഒരുഭാഗത്ത് കൂടി വാഹനങ്ങള്‍ പോവുമ്പോള്‍ അപകടവും ഗതാഗതതടസ്സവും പതിവായി. പാലം പ്രവൃത്തി പാതിവഴിയില്‍ നിലച്ചതില്‍ നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.

RELATED STORIES

Share it
Top