നിര്‍ഭയ കേസ് : ശിക്ഷ ശരിവച്ചത് സ്വാഗതാര്‍ഹം-പി കെ ശ്രീമതികണ്ണൂര്‍: ഡല്‍ഹി നിര്‍ഭയ കേസില്‍ നാല് പ്രതികളുടെ വധശിക്ഷ ശരിവച്ച സുപ്രിംകോടതി വിധി സ്വാഗതാര്‍ഹമാണെന്നു ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ ഖജാഞ്ചി പി കെ ശ്രീമതി എംപി. രാജ്യത്തെ നടുക്കിയ ക്രൂരതയാണ് ഡല്‍ഹിയില്‍ ബസ്സില്‍ യാത്ര ചെയ്യുകയായിരുന്നു പെണ്‍കുട്ടിക്ക് നേരിടേണ്ടിവന്നത്. ഇതിനെതിരേ രാജ്യവ്യാപകമായി ഉയര്‍ന്നുവന്ന പ്രതിഷേധ കൊടുങ്കാറ്റ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരേ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരായ ശക്തമായ താക്കീത് കൂടിയായിരുന്നു. കേസിലെ കീഴ്‌ക്കോടതി വിധി സുപ്രിംകോടതി ശരിവച്ചത് അങ്ങേയറ്റം പ്രതീക്ഷാനിര്‍ഭരമാണ്. വധശിക്ഷയോട് തത്വത്തില്‍ വിയോജിപ്പുണ്ടെങ്കിലും ഇത്തരം അപൂര്‍വങ്ങളില്‍ അപൂര്‍വമായ കുറ്റകൃത്യങ്ങളില്‍ നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ എന്നത് ആശ്വാസ്യകരമായി മാത്രമേ കാണാനാവൂവെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.

RELATED STORIES

Share it
Top