നിര്‍ഭയ കേന്ദ്രത്തില്‍ വിദ്യാര്‍ഥിനി തൂങ്ങിമരിച്ചു

തൊടുപുഴ: കുടയത്തൂരിലെ സാമൂഹികക്ഷേമ വകുപ്പിന്റെ നിര്‍ഭയ കേന്ദ്രത്തില്‍ വിദ്യാര്‍ഥിയെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തി. സര്‍ക്കാര്‍ സ് കൂളിലെ 10ാം ക്ലാസ് വിദ്യാര്‍ഥിനിയും ഏലപ്പാറ സ്വദേശിനിയുമായ 15കാരിയാണ് മരിച്ചത്.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനെത്തിച്ചപ്പോള്‍ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് അമ്മയും ബന്ധുക്കളും രംഗത്തെത്തിയതോടെ തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ ബഹളമായി. നിര്‍ഭയ നടത്തിപ്പുകാരായ മഹിളാ സമഖ്യാ സൊസൈറ്റിയുടെ ജീവനക്കാര്‍ക്കെതിരേ കൈയേറ്റശ്രമവുമുണ്ടായി. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയാണു തൂങ്ങിമരിച്ച നിലയില്‍ കുട്ടിയെ കണ്ടെത്തുന്നത്. തുടര്‍ന്ന് തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് മരണം സ്ഥിരീകരിച്ചു. വിദ്യാര്‍ഥിനിക്ക് മറ്റാരോ എഴുതിയ കത്ത് സംഭവസ്ഥലത്തുനിന്ന് ലഭിച്ചിരുന്നു. വിദ്യാര്‍ഥിനിയുടെ ബന്ധുക്കളും നിര്‍ഭയയിലെ ജീവനക്കാരുമായു ണ്ടായ വാക്കേറ്റം ഉന്തിലും തള്ളിലും എത്തി. പോലിസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.
ജീവനക്കാരുടെ മോശം പെരുമാറ്റത്തെ തുടര്‍ന്നാണ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. മരിച്ച കുട്ടിയുടെ മാതാപിതാക്കള്‍ ഇരുവരും വേറെ വിവാഹം കഴിച്ചവരാണ്. വീട്ടിലെ മോശം സാഹചര്യത്തില്‍ കഴിഞ്ഞിരുന്ന കുട്ടിയെ ഉറ്റ ബന്ധു ശാരീരികമായി ദുര്‍വിനിയോഗം ചെയ്തതോടെയാണ് നിര്‍ഭയയില്‍ എത്തുന്നത്. രണ്ട് വര്‍ഷമായി ഇവിടുത്തെ അന്തേവാസിയാണ്. സംഭവമറിഞ്ഞ് തൊടുപുഴ തഹസില്‍ദാര്‍ ആശുപത്രിയിലെത്തി ബന്ധുക്കളുമായി സംസാരിച്ചു. ഇവരുടെ ആവശ്യപ്രകാരം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. വൈകീട്ട് ബന്ധുക്കള്‍ക്ക് വിട്ട് നല്‍കിയ മൃതദേഹം ഏലപ്പാറയ്ക്ക് കൊണ്ടുപോയി. കാഞ്ഞാ ര്‍ പോലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ

RELATED STORIES

Share it
Top