നിര്‍ഭയ കൂട്ടമാനഭംഗക്കേസില്‍ നാലുപ്രതികള്‍ക്കും വധശിക്ഷന്യൂഡല്‍ഹി: ഡല്‍ഹി കൂട്ടമാനഭംഗക്കേസില്‍ നാലു പ്രതികള്‍ക്കും വധശിക്ഷ. ഡല്‍ഹി ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവയ്ക്കുകയായിരുന്നു. പുതിയ വിനാശത്തിന്റെ രാത്രിയെന്നാണ് ഡിസംബര്‍ 14നെ കോടതി വിശേഷിപ്പിച്ചത്. ക്രിമിനല്‍ ഗൂഡാലോചന നടന്നതിന് മറ്റു തെളിവുകള്‍ വേണ്ടെന്നും കോടതി വ്യക്തമാക്കി. 2012 ഡിസംബര്‍ 14നാണ് 'നിര്‍ഭയ' എന്ന പെണ്‍കുട്ടി കൂട്ടമാനഭംഗത്തിന് ഇരയായത്. സമാനതകളില്ലാത്ത ക്രൂരതയെന്നാണ് കുറ്റകൃത്യത്തെ സുപ്രീംകോടതി വിശേഷിപ്പിച്ചത്. ജസ്റ്റിസ് ദീപക് മിശ്രയാണ് ഉത്തരവ് പ്രഖ്യാപിച്ചത്.[related]

RELATED STORIES

Share it
Top