നിര്‍ഭയ കൂട്ടബലാത്സംഗക്കേസ്: പുനഃപരിശോധന ഹരജിയില്‍ വിധി ഇന്ന്

ന്യൂഡല്‍ഹി: നിര്‍ഭയ കൂട്ടബലാല്‍സംഗക്കേസില്‍ വധശിക്ഷ ലഭിച്ച നാലുപ്രതികള്‍ സമര്‍പ്പിച്ച പുനഃപരിശോധന ഹരജിയില്‍ സുപ്രിംകോടതി വിധി ഇന്ന്. പ്രതികളുടെ ഹരജിയില്‍ കോടതി നേരത്തെ വാദം കേട്ടിരുന്നു. കേസില്‍ ആറു പ്രതികളാണുണ്ടായിരുന്നത്.ഇതില്‍ ഒരാള്‍ക്ക് സംഭവസമയത്ത് പ്രായപൂര്‍ത്തി ആകാതിരുന്നതിനാല്‍ തടവുശിക്ഷ മാത്രമാണ് ലഭിച്ചത്. മറ്റൊരാള്‍ ജീവനൊടുക്കി. മറ്റ് നാലു പ്രതികളായ അക്ഷയ്, പവന്‍, വിനയ് ശര്‍മ, മുകേഷ് എന്നിവരാണ് ഡല്‍ഹി ഹൈക്കോടതിയുടെ വധശിക്ഷക്കെതിരെ സുപ്രിംകോടതിയെ സമീപിച്ചത്.

RELATED STORIES

Share it
Top