നിര്‍ബന്ധിത മതപരിവര്‍ത്തന കേന്ദ്രങ്ങള്‍ അടച്ചുപൂട്ടുക: വിമന്‍ ഇന്ത്യ മൂവ്‌മെന്റ്‌

കോഴിക്കോട്: നിര്‍ബന്ധിത മതപരിവര്‍ത്തന കേന്ദ്രങ്ങള്‍ കേരളത്തില്‍ ശക്തമായി പ്രവര്‍ത്തിക്കുന്നുവെന്നതിനു സുപ്രിംകോടതി വിധിയിലൂടെ സ്വാതന്ത്രയായ ഹാദിയയുടെ വെളിപ്പെടുത്തല്‍ തെളിവാണെന്നും ഇത്തരം കേന്ദ്രങ്ങള്‍ അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് കെ കെ റൈഹാനത്ത് ആവശ്യപ്പെട്ടു.
മാസങ്ങള്‍ക്ക് മുമ്പ് മാധ്യമങ്ങള്‍ പുറത്തുകൊണ്ട് വന്ന വാര്‍ത്തകള്‍ സ്ഥിരീകരിക്കുന്ന ഹാദിയയുടെ വെളിപ്പെടുത്തലിനുസരിച്ച് ക്രൂരതകള്‍ക്ക് ഇരയാവുന്നതിലധികവും സ്ത്രീകള്‍ തന്നെയാണ്. മതേതര സങ്കല്‍പങ്ങള്‍ക്കും വ്യക്തിസ്വാതന്ത്ര്യത്തിനും കൂച്ചുവിലങ്ങിടുന്ന ഇത്തരം സ്ഥാപനങ്ങളെക്കുറിച്ചും ശക്തികളെക്കുറിച്ചും അന്വേഷണങ്ങളും നടപടികളും ത്വരിതപ്പെടുത്തുവാന്‍ സര്‍ക്കാര്‍ ് തയ്യാറാവണം. വീട്ടുതടങ്കലിലായിരുന്നപ്പോള്‍ തന്റെ വിശ്വാസത്തില്‍ നിന്ന് വ്യതിചലിപ്പിക്കുവാനായി ധാരാളം പേര്‍ നിരന്തരം സമീപിച്ചുവെന്നും പോലിസും അധികാരികളും അതിന് കൂട്ടുനിന്നുവെന്നുമുള്ള ഹാദിയയുടെ വെളിപ്പെടുത്തലുകള്‍  അശുഭകരമായ സൂചനകളാണു നല്‍കുന്നത്. തൃപ്പൂണിത്തുറയിലുള്ളത് മതപ്രചാരണ കേന്ദ്രമല്ല, നിര്‍ബന്ധിത മതപരിവര്‍ത്തന കേന്ദ്രമാണെന്നും ഹാദിയയുടെ വെളിപ്പെടുത്തലില്‍ വ്യക്തമാവുന്നു.
കൗണ്‍സലിങ് എന്ന വ്യാജേന ക്രൂരപീഡനങ്ങളാണ് സംഘപരിവാരങ്ങളുടെ കാര്‍മികത്വത്തില്‍ അരങ്ങേറുന്നതെന്നും രാഷ്ട്രീയ, ഭരണ നേതൃത്വങ്ങളുടെ ആശീര്‍വാദത്തോടെയാണ് ഇവ മുന്നോട്ടുപോവുന്നതെന്നും വ്യക്തമാണ്. ഈ സാഹചര്യത്തി ല്‍ ഇത്തരം സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെടണമെന്ന് അവര്‍ വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top