നിര്‍ധന വിദ്യാര്‍ത്ഥികളെ സഹായിക്കുന്നത് മാതൃകാപരം. കെഎച്ച്ഡിഎ.

ദുബയ് : ചില ഇന്ത്യന്‍ വിദ്യാലയങ്ങള്‍ നിര്‍ധന വിദ്യാര്‍ത്ഥികളെ സഹായിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇത് മാതൃകാപരമായ കാര്യമാണെന്നും നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് ചെയര്‍മാന്‍ ഡോ .അബ്ദുല്ല അല്‍ കറം പറഞ്ഞു .സഞ്ജീവ് കൃഷ്ണ യോഗ സെന്റര്‍ സന്ദര്‍ശിക്കാന്‍ എത്തിയപ്പോള്‍ വാര്‍ത്ത ലേഖകരോട് സംസാരിക്കുകയായിരുന്നു ഡോ.അബ്ദുല്ല .സാമ്പത്തികമായി തകര്‍ച്ച നേരിട്ട കുടുംബങ്ങള്‍ക്കു വിദ്യാലയ ചെലവ് താങ്ങാന്‍ കഴിയുന്നില്ല എന്നത് യാഥാര്‍ഥ്യമാണ് .ഇത്തരക്കാരെ സഹായിക്കാന്‍ ചില ഇന്ത്യന്‍ വിദ്യാലയങ്ങള്‍ ഫണ്ട് കരുതിയിട്ടുണ്ട് .ഇത് അനുകരണീയമാണ്. വിദ്യാലയങ്ങളിലെ സംതൃപ്തി സൂചികയുടെ കാര്യത്തില്‍ ഭരണകൂടം ബോധവാന്മാരാണ്. ചില പരിശോധനകള്‍ ഇക്കാര്യത്തില്‍ നടന്നിട്ടുണ്ട് . വ്യായാമത്തിന്റെയും മാനസികോല്ലാസത്തിന്റെയും ആവശ്യാര്‍ഥം യോഗ വിദ്യാലയങ്ങളില്‍ നടപ്പാക്കുന്നത് ആലോചനാര്‍ഹമാണെന്നും ഡോ .അബ്ദുല്ല പറഞ്ഞു .ഗുരുജി സഞ്ജീവ് കൃഷ്ണ ഡോ .അബ്ദുല്ലയെ സ്വീകരിച്ചു .കളരി പ്രകടനവും ഉണ്ടായിരുന്നു

RELATED STORIES

Share it
Top