നിര്‍ധന കുടംബത്തിന് സാന്ത്വനമായി മഹല്ല് കമ്മിറ്റി

ഇരിട്ടി: അപകടത്തില്‍ മരണപ്പെട്ട കുടുംബത്തെ സഹായിക്കുന്നതിനും പരിക്കേറ്റ് ചികില്‍യില്‍ കഴിയുന്നവരെ കൈപിടിച്ചുയര്‍ത്തുന്നതിനുമായി വളോര മഹല്ല് ജമാഅത്ത് കമ്മിറ്റി നടത്തിയ സേവനം മാതൃകയായി. അഞ്ചുമാസം മുമ്പ് വളോരയിലെ ഉമൈബയും കുടുംബവും സഞ്ചരിച്ച ഓട്ടോയും എതിരേവന്ന കാറും ചാലോടിനടുത്ത് കൂട്ടിയിടിച്ച് ഉമൈബയും പേരക്കുട്ടി റാഷിദും മരണപ്പെട്ടിരുന്നു. പരിക്കേറ്റ മക്കളായ മുനാഫും റംഷാദും ഇപ്പോഴും ചികില്‍സയിലാണ്. നിര്‍ധന കുടുംബത്തിന്റെ ദൈന്യത കണക്കിലെടുത്ത് അവരെ സഹായിക്കാന്‍ മഹല്ല് കമ്മിറ്റി പ്രത്യേക സമിതി രൂപീകരിച്ചു. ഉദാരമതികളില്‍നിന്നു ലഭിച്ച സഹായത്താല്‍ പ്രവൃത്തി പുരോഗമിച്ചുവരുന്നു. ഇതിനിടയില്‍ കുടുംബത്തിന്റെ നിത്യചെലവിനായി ഒരു ഓട്ടോറിക്ഷ വാങ്ങിനല്‍കുകയും ചെയ്തു. ഓട്ടോയുടെ താക്കോല്‍ദാനം ഖത്തീബ് സഹീര്‍ ബാഖവിക്ക് നല്‍കി മഹല്ല് പ്രസിഡന്റ് ഗഫൂര്‍ ഹാജി നിര്‍വഹിച്ചു.  ചടങ്ങില്‍ കെ അസയ്‌നാര്‍, പി എന്‍ ഹാഷിം, എം മുസ്തഫ, കെ മുസ്തഫ, വി മുഹമ്മദ് സംസാരിച്ചു.

RELATED STORIES

Share it
Top