നിര്‍ണായക സമയത്ത് മലക്കം മറിഞ്ഞ് ത്രോ; ഇറാന്‍ താരത്തിനെതിരേ ആരാധകര്‍


മോസ്‌കോ:ഫുട്‌ബോളില്‍ വ്യത്യസ്തമായ ശൈലികള്‍ സ്വീകരിക്കുന്നത് സര്‍വസാധാരണമാണ്. പെനല്‍റ്റിയെടുക്കുന്നതിനും ഫ്രീ കിക്കെടുക്കുന്നതിലും ഓരോ താരങ്ങളും വ്യത്യസ്ത ശൈലിയില്‍ പേരെടുത്തിട്ടുണ്ടെങ്കിലും വ്യത്യസ്തമായ ത്രോ ചെയ്യാന്‍ ശ്രമിച്ച് താരമായിരിക്കുകയായാണ് ഇറാന്‍ താരം മിലാദ് മൊഹ്മദി. മല്‍സരം ഇഞ്ചുറി ടൈമിലേക്ക് കടന്ന സമയത്ത് ഇറാന് അനുകൂലമായി ത്രോ ബോള്‍ ലഭിച്ചു. ത്രോ എറിയാനെത്തി മൊഹ്മദി പന്തില്‍ ഒരു മുത്തവും നല്‍കി മലക്കം മറിഞ്ഞ് ത്രോ ചെയ്യാന്‍ നോക്കിയെങ്കിലും സംഭവം പാളി. ചാടി എറിയാനുള്ള ശ്രമം പരാജയപ്പെട്ടതോടെ താരം സാധാരണ രീതിയില്‍ ത്രോ ചെയ്ത് തടിയൂരി. എന്തായാലും മൊഹ്മദിയുടെ ശ്രമത്തെ ഒരുകൂട്ടം ആരാധകര്‍ പിന്തുണച്ചപ്പോള്‍ നിര്‍ണായക സമയത്ത് സാഹത്തിന് മുതിര്‍ന്ന താരത്തിനെതിരേ വിമര്‍ശനവും ഉയരുന്നുണ്ട്.


[embed]https://www.youtube.com/watch?v=aLoBNf25X3w[/embed]

RELATED STORIES

Share it
Top