നിരോധിത പുകയിലെ ഉല്‍പ്പന്നങ്ങള്‍ സൂക്ഷിച്ചയാള്‍ അറസ്റ്റില്‍ചങ്ങനാശ്ശേരി: നിരോധിത പുകയില ഉല്‍പ്പന്നം കടയില്‍ സൂക്ഷിച്ചയാള്‍ അറസ്റ്റില്‍. നഗരത്തില്‍ സെന്‍ട്രല്‍ ജങ്ഷനു സമീപം ബേക്കറി നടത്തുന്ന വാഴയില്‍ ജോര്‍ജുകുട്ടിയെയാണ് ചങ്ങനാശ്ശേരി ഷാഡോ പോലിസ് അറസ്റ്റ് ചെയ്തത്.
ഇയാളില്‍ നിന്ന് 2000 പായ്ക്കറ്റ് ഹാന്‍സ്, കൂള്‍ തുടങ്ങിയ പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു. അന്യസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും ഇയാള്‍ വില്‍പ്പന നടത്തിയത്. വളരെ നാളത്തെ നിരീക്ഷത്തെ തുടര്‍ന്നാണ് ഇയാള്‍ പിടിയിലാവുന്നത്. ജില്ലാ പോലിസ് മേധാവി പി രാമചന്ദ്രന്റെ നിര്‍ദേശാനുസരണം ജില്ലയിലുടനീളം നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങളിലും മറ്റും കര്‍ശന പരിശോധന നടക്കുന്നതിനിടിയാണ് ഇയാള്‍ പിടിയിലാവുന്നത്.
ഡിവൈഎസ്പി വി അജിത്തിനു കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്നു സിഐ ബിനു വര്‍ഗീസ്, എസ്‌ഐ സിബി തോമസ്,  ഷോഡോപോലിസ് അംഗങ്ങളായ എഎസ്‌ഐ  കെ കെ റെജി, പ്രതീഷ് രാജ്, ആന്റണി സബാസ്റ്റിയന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റു ചെയ്തത്.

RELATED STORIES

Share it
Top