നിരോധിച്ച 35 കിലോ പ്ലാസ്റ്റിക് കാരിബാഗുകള്‍ പിടികൂടി

കുന്ദമംഗലം: കുന്ദമംഗലം പഞ്ചായത്തില്‍ വിവിധ കടകളില്‍ അധികൃതര്‍ നടത്തിയ പരിശോധനയില്‍ നിരോധിച്ച 35 കിലോ പ്ലാസ്റ്റിക് കാരി ബാഗുകള്‍ പിടികൂടി. വിവിധ കടകളില്‍ നിന്നായി 15000 രൂപയും ഈടാക്കി. കഴിഞ്ഞ ജൂണ്‍ 5 മുതലാണ് പഞ്ചായത്തില്‍ പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ക്ക് പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തിയത്.
പഞ്ചായത്ത് പ്രസിഡന്റ് ഷൈജ വളപ്പില്‍, വൈസ് പ്രസിഡണ്ട് കെപി കോയ, ആരോഗ്യ വിദ്യാഭ്യാസ ചെയര്‍ പേഴ്‌സണ്‍ ടികെ സൗദ പഞ്ചായത്ത് ജീവനക്കാരായ അഷ്‌റഫ്, അനസ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സനല്‍, സജിത്ത് എന്നിവരാണ് പരിശോധന നടത്തിയത്. പരിശോധനയില്‍ കടകളില്‍ നിരോധിച്ച കാരി ബാഗുകള്‍ വ്യാപകമായി ഉപയോഗിക്കുന്നത് കണ്ടെത്താന്‍ സാധിച്ചു. വരുംദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് ആരോഗ്യ വിദ്യഭ്യാസ ചെയര്‍പേഴ്‌സണ്‍ ടി കെ സൗദ പറഞ്ഞു.
ജൂണ്‍ 5 മുതല്‍ പഞ്ചായത്തില്‍ പ്ലാസ്റ്റിക് കാരി ബാഗുകള്‍ക്ക് പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തിയപ്പോള്‍ കച്ചവടക്കാര്‍ പ്ലാസ്റ്റിക് കവര്‍ ഉപേക്ഷിച്ച് തുണി സഞ്ചികള്‍ വിതരണം ചെയ്‌തെങ്കിലും പഞ്ചായത്തിന്റെ ഭാഗത്ത് നിന്ന് പ്ലാസ്റ്റിക് കവറുകള്‍ നല്‍കുന്നവര്‍ക്കെതിരെ നടപടിയൊന്നും ഇല്ലാതായതോടെ എല്ലാ കച്ചവടക്കാരും പ്ലാസ്റ്റിക് കാരി ബാഗുകള്‍ തന്നെ ഉപയോഗിക്കാന്‍ തുടങ്ങുകയായിരുന്നു.
പരിശോന വീണ്ടും ശക്തമാക്കിയതോടെ കച്ചവടക്കാര്‍ വീണ്ടും തുണി സഞ്ചിയിലേക്ക് തന്നെ മടങ്ങേണ്ടി വരും. പരിശോധന ഇല്ലാതായായത്തോടെ പല കച്ചവടക്കാരും തുണി സഞ്ചി ഒഴിവാക്കി പ്ലാസ്റ്റിക് കാരി ബാഗുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിരുന്നു.

RELATED STORIES

Share it
Top