നിരോധിച്ച നോട്ടുകള്‍ ശേഖരിക്കുന്ന മാഫിയ സജീവംതൃശൂര്‍: രാജ്യത്ത് നിരോധിച്ച നോട്ടുകള്‍ ശേഖരിക്കുന്ന വന്‍മാഫിയ സജീവം. കള്ളപ്പണക്കാരും മറ്റും ഇപ്പോഴും പൂഴ്ത്തി വെച്ചിരിക്കുന്ന പഴയ 500, 1000 രൂപ നോട്ടുകള്‍ വിലകൊടുത്ത് വാങ്ങുന്ന മാഫിയയാണ് സജീവമായിട്ടുള്ളത്. പുതുക്കാട് പിടിയിലായ സംഘം നല്‍കുന്ന സൂചനകള്‍ ഇതാണ്. ഈ നോട്ടുകള്‍ വിദേശത്തേക്ക് കയറ്റി അയച്ച് പുത്തന്‍പണമാക്കി ഇന്ത്യയിലേക്ക് തന്നെ തിരിച്ചെത്തുന്നതായാണ് സൂചനകളുള്ളത്. ഇതു സംബന്ധിച്ച് വ്യക്തമായ ധാരണ പോലിസിനോ എന്‍ഫോഴ്‌സ്‌മെന്റിനോ ലഭിച്ചിട്ടില്ലെങ്കിലും വിദേശത്തേക്ക് പഴയ ഇന്ത്യന്‍ കറന്‍സികള്‍ എന്തിനു കടത്തുന്നുവെന്നതിനെ കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. എയര്‍പേര്‍ട്ടുകളില്‍ പരിശോധനകള്‍ കര്‍ശനമായതിനാല്‍ കണ്ടെയ്‌നറുകള്‍ വഴി കപ്പലിലാണ് നോട്ടുകള്‍ അയക്കുന്നതെന്നാണ് പുതുക്കാട് പിടിയിലായവരില്‍ നിന്നും പോലിസിന് ലഭിച്ചിട്ടുള്ള സൂചനകള്‍. കേരളത്തിന്റെ പല ഭാഗത്തു നിന്നും ഇത്തരത്തില്‍ പഴയ 500, 1000 നോട്ടുകള്‍ തുകയുടെ 30 ശതമാനം നല്‍കിയാണ് വിലകൊടുത്ത് വാങ്ങുന്നത്.

RELATED STORIES

Share it
Top