നിരോധന നീക്കങ്ങളെ ചെറുക്കുക : ജാഗ്രതാ സദസ്സ്

മൊറയൂര്‍ : തീര്‍ത്തും ഭരണഘടന വിധേയമായി പ്രവര്‍ത്തിക്കുന്ന സംഘടനകളെ നിരോധിച്ച ജാര്‍ഗണ്ഡ് സര്‍ക്കാറിന്റെ നടപടി പ്രതിഷേധാര്‍ഹമാണെന്നും അത് പിന്‍വലിക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്നും മൊറയൂരില്‍ പോപുലര്‍ ഫ്രണ്ട് സംഘടിപ്പിച്ച ജനജാഗ്രതാ സദസ്സ് ആവശ്യപ്പെട്ടു. പ്രദേശത്തെ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖര്‍ പരിപാടിയില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസാരിച്ചു

[caption id="attachment_360219" align="alignnone" width="560"] മൊറയൂരില്‍ പോപുലര്‍ ഫ്രണ്ട് സംഘടിപ്പിച്ച ജനജാഗ്രദാ സദസ്സില്‍ പോപുലര്‍ ഫ്രണ്ട് മലപ്പുറം ഈസ്റ്റ് ജില്ലാ സെക്രട്ടറി പി അബ്ദുല്‍ അസീസ് സംസാരിക്കുന്നു[/caption]

ജാര്‍ഗണ്ഡ് മുതല്‍ ത്രിപുര വരെ, അവര്‍ നമ്മേ തേടിയെത്തും മുമ്പ് എന്ന തലക്കെട്ടില്‍ പോപുലര്‍ ഫ്രണ്ട് ദേശവ്യാപകമായി സംഘടിക്കുന്ന പ്രചാരണങ്ങളുടെ ഭാഗമായാണ് മൊറയൂരില്‍ ജനജാഗ്രതാ സദസ്സ് സംഘടിപ്പിച്ചത്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നായി എം.കമ്മദ് (മുസ്ലീം ലീഗ്) സി.ടി അലവിക്കുട്ടി (ജനതാദള്‍ എസ്) ഷാക്കിര്‍ (വെല്‍ഫയര്‍ പാര്‍ട്ടി) ഹാറൂണ്‍ സക്കറിയ (കേരള വ്യാപാരി വ്യവസായി ഏകോപന സമിതി) എ.മുഹമ്മദ് റഫീഖ് (എസ്.ഡി.പി.ഐ) എന്നിവര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസാരിച്ചു. പോപുലര്‍ ഫ്രണ്ട് മലപ്പുറം ഈസ്റ്റ് ജില്ലാ സെക്രട്ടറി പി അബ്ദുല്‍ അസീസ് മാസ്റ്റര്‍ വിശയാവതരണം നടത്തി സംസാരിച്ചു. പി.കെ കുട്ടിഹസ്സന്‍, കെ.സി അബ്ദു റഹിമാന്‍, അഡ്വ അബൂബക്കര്‍, ഇര്‍ഷാദ് മൊറയൂര്‍ സംസാരിച്ചു

RELATED STORIES

Share it
Top