നിരോധനം: ലീഗ് അന്വേഷണ ഏജന്‍സിയല്ല- ഇടി മുഹമ്മദ് ബഷീര്‍

മലപ്പുറം: ഏതെങ്കിലും സംഘടനയെയോ, പാര്‍ട്ടിയെയോ നിരോധിക്കണമെന്ന് അഭിപ്രായപ്പെടാന്‍ മുസ്ലിം ലീഗ് അന്വേഷണ ഏജന്‍സിയല്ലെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എംപി. അഭിമന്യു കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ എസ്ഡിപിഐയെ നിരോധിക്കണമെന്ന അഭിപ്രായമുണ്ടോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് മലപ്പുറത്ത് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഏതെങ്കിലും സംഘടനയെ നിരോധിക്കണോ വേണ്ടയോയെന്ന് തീരുമാനിക്കേണ്ടത് ബന്ധപ്പെട്ട ഏജന്‍സികള്‍ പരിശോധിച്ച് ചെയ്യേണ്ട കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കലാലയങ്ങളില്‍ അക്രമ രാഷ്ട്രീയത്തെ ഒരിക്കലും അംഗീകരിക്കാനാവില്ല. അതിനെ എല്ലാവരും ഒരുമിച്ച് എതിര്‍ക്കണം. യുഎപിഎയെ മുസ്ലിംലീഗ് എതിര്‍ക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

RELATED STORIES

Share it
Top