നിരാലംബരെ കൊള്ളയടിക്കുന്ന എസ് ബിഐ നയം അവസാനിപ്പിക്കണം: സിപിഐപാലക്കാട്:നിരാലംബരെ കൊള്ളയടിക്കുന്ന എസ് ബി ഐ നയം അവസാനിപ്പിക്കണമെന്ന് എഐടിയുസി സംസ്ഥാന സെക്രട്ടറി വിജയന്‍ കുനിശ്ശേരി ആവശ്യപ്പെട്ടു. മിനിമം ബാലന്‍സിന്റെ പേരിലും എടിഎം ഉപയോഗിക്കുന്നതിന്റെ പേരിലും ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവരെയും കര്‍ഷക തൊഴിലാളികളെയും പാലിയേറ്റീവ് രോഗികളോടും വരെ കരുണയില്ലാത്ത നയമാണ് എസ് ബി ഐ പുലര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. സിപിഐ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന എസ്ബിഐ പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം ജില്ലാ കമ്മിറ്റി ഓഫിസിന് മുന്നില്‍ നിന്നും ആരംഭിച്ച  മാര്‍ച്ച് വിക്‌ടോറിയ കോളജ് എസ്ബിഐ ബ്രാഞ്ചിനു മുന്നില്‍ സമാപിച്ചു. മണ്ഡലം സെക്രട്ടറി കെ.വേലു സ്വാഗതം പറഞ്ഞു. മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി ഇ പി രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ എക്‌സി അംഗങ്ങളായ കെ.കൃഷ്ണന്‍കുട്ടി, കെ.മല്ലിക സംസാരിച്ചു. സഹദേവന്‍, ഭാസ്‌കരന്‍, ബാലകൃഷ്ണന്‍ എന്നിവര്‍  നല്‍കി.

RELATED STORIES

Share it
Top