നിരവധി മോഷണക്കേസുകളിലെ പ്രതി അറസ്റ്റില്‍

കോട്ടയം: ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 14ഓളം മോഷണങ്ങള്‍ നടത്തിയ പ്രതിപിടിയില്‍. പൂഞ്ഞാര്‍ പനച്ചിപ്പാറ സ്വദേശിയും നിലവില്‍ മലപ്പുറം മണ്ണാത്തിപൊയില്‍ കുന്നുമ്മേല്‍ വീട്ടില്‍ പനച്ചിപ്പാറ സുരേഷ് എന്നുവിളിക്കുന്ന സുരേഷി(58)നെയാണ് ഈരാറ്റുപേട്ട എസ്‌ഐ ഇ വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം പിടികൂടിയത്. ഇക്കഴിഞ്ഞ ക്രിസ്മസ് ദിവസം പ്ലാശനാല്‍ ഭാഗത്തെ ഒരു വീട്ടില്‍ മോഷണശ്രമം നടത്തവേ വീട്ടുകാര്‍ എത്തിയതിനെ തുടര്‍ന്ന് ഓടി രക്ഷപ്പെട്ട പ്രതിയെ കുറിച്ച് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. മഞ്ചേരിയില്‍ നിന്നാണ് പോലിസ് ഇയാളെ പിടികൂടിയത്. തുടര്‍ന്ന് ഇയാളെ ഈരാറ്റുപേട്ടയിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തതില്‍ നിന്ന് 2000 മുതല്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടത്തിയ 14ഓളം മോഷണങ്ങള്‍ തെളിയികയായിരുന്നു.14 മോഷണങ്ങളില്‍ നിന്നായി 90 പവനോളം സ്വര്‍ണവും  ഒരു ലക്ഷത്തോളം രൂപയും കൂടാതെ കുരുമുളക്, ഉരുളി എന്നിവയും മോഷണം നടത്തിയിട്ടുള്ളതായി പ്രതി പോലിസിനോട് സമ്മതിച്ചു. വീടുകളുടെ മുന്‍വാതില്‍ കുത്തിതുറന്ന് അകത്തുകയറിയാണ്  ഇയാള്‍ സാധാരണയായി മോഷണം നടത്തി വന്നിരുന്നത്. മലപ്പുറത്തു നിന്നും സ്‌കൂട്ടറില്‍ കോട്ടയം ജില്ലയിലെത്തി മോഷണം നടത്തി തിരികെ പോകുകയായിരുന്നു ഇയാളുടെ പതിവെന്നും പോലിസ് പറഞ്ഞു.

RELATED STORIES

Share it
Top