നിരവധി മോഷണകേസുകളിലെ പ്രതികള്‍ അറസ്റ്റില്‍

കൊല്ലം: നിരവധി മോഷണ കേസുകളില്‍ പ്രതികളായ യുവാക്കള്‍ മോഷണശ്രമത്തിനിടെ അറസ്റ്റിലായി.  കടപ്പാക്കട പീപ്പിള്‍സ് നഗറില്‍ മക്കാനി കോളനിയില്‍ ഷിബു(32), പുനുക്കുന്നൂര്‍ ആലുംമൂട് നെടുംകുറ്റി വിള വീട്ടില്‍ സജീവ് എന്നിവരാണ് അറസ്റ്റിലായത്. പ്രതിഭാ ജങ്ഷന് സമീപം വച്ച് സംശയകരമായ സാഹചര്യത്തില്‍ ആയുധങ്ങളുമായാണ് പ്രതികളെ പിടികൂടിയത്. നിരവധി മോഷണകേസുകളില്‍ പ്രതിയായ ഷിബു കൊല്ലം ജില്ലാ ജയിലില്‍ നിന്നും ശിക്ഷ കഴിഞ്ഞ് അടുത്തിടെ പുറത്തിറങ്ങിയ ശേഷം സജീവുമായി ചേര്‍ന്ന് നടത്തിയ മോഷണ ശ്രമത്തിനിടയിലാണ് പിടിയിലായത്്. കൊല്ലം സിറ്റി പോലിസ് കമ്മീഷണര്‍ ശ്രീനിവാസിന്റെ നിര്‍ദ്ദേശാനുസരണം കൊല്ലം അസിസ്റ്റന്റ് കമ്മീഷണര്‍ ജോര്‍ജ്ജ് കോശിയുടെ നേതൃത്വത്തില്‍ കൊല്ലം ഈസ്റ്റ് ഇന്‍സ്‌പെക്ടര്‍ മഞ്ജുലാല്‍, സബ്ബ് ഇന്‍സ്‌പെക്ടര്‍ ഇ അബ്ദുള്‍ റഹുമാന്‍, ജിജുകുമാര്‍, എം കെ ചിത്തരഞ്ജന്‍, എസ്‌സിപിഒ ബാബുക്കുട്ടന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അറസ്റ്റ്‌ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

RELATED STORIES

Share it
Top