നിരപരാധിത്വം തെളിയിക്കുന്നതു വരെ ഒരു സംഘടനയിലേക്കും ഇല്ലെന്ന് ദിലീപ്‌

കൊച്ചി: പ്രതിഷേധം ശക്തമായതോടെ നിരപരാധിത്വം തെളിയിക്കുംവരെ താന്‍ സംഘടനയിലേക്കില്ലെന്നു വ്യക്തമാക്കി നടന്‍ ദിലീപ് അമ്മ ജനറല്‍ സെക്രട്ടറിക്ക് കത്തു നല്‍കി. തന്റെ വിശദീകരണം കേള്‍ക്കാതെ എടുത്ത മുന്‍ തീരുമാനം നിലനില്‍ക്കുന്നതല്ല എന്ന് അമ്മയുടെ ജനറല്‍ ബോഡിയില്‍ തീരുമാനിച്ച വിവരം അറിയാന്‍ ഇടയായി.  എന്നാല്‍, നിലവിലെ കേസില്‍ നിരപരാധിത്വം തെളിയിക്കുംവരെ ഒരു സംഘടനയിലും സജീവമാവാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നു ദിലീപ് അറിയിച്ചു.

RELATED STORIES

Share it
Top