നിരപരാധിക്ക് കിട്ടിയ ശിക്ഷയെന്ന് ആളൂര്‍

കൊച്ചി: നിരപരാധിക്ക് കിട്ടിയ ശിക്ഷയാണ് അമീറുള്‍ ഇസ് ലാമിന്റേതെന്ന് അഭിഭാഷകന്‍ ബിഎ ആളൂര്‍. അമീറുളിന് നീതി നിഷേധിക്കപ്പെട്ടു. കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ ഇനി ഏറ്റവും കുറഞ്ഞ ശിക്ഷ നേടിയെടുക്കാനാവും ശ്രമിക്കുക. അതിനുവേണ്ടിയാണ് നാളെ വാദം നടത്തുകയെന്നും ആളൂര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കേസില്‍ ഒന്നിലധികം പ്രതികളുണ്ടെന്ന് വ്യക്തമാണെന്നും അതില്‍ കാര്യമായ അന്വേഷണം ഉണ്ടായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ഥിനിയായ ജിഷയെ കൊലപ്പെടുത്തിയ കേസിലെ ഏക പ്രതിയാണ് അമീറുള്‍ ഇസ് ലാം. കേസില്‍ അമീറുള്‍ കുറ്റക്കാരനാണെന്ന് ഇന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കണ്ടെത്തിയിരുന്നു. നാളെയാണ് അമീറുളിനുള്ള ശിക്ഷ കോടതി വിധിക്കുക.
ഇന്ത്യന്‍ ശിക്ഷാനിയമം 302 (കൊലപാതകം), 376 (2) (പീഡനം), 201 (തെളിവ് നശിപ്പിക്കല്‍), 343 (അന്യായമായി തടഞ്ഞുവെക്കുക), 449 (വീട്ടില്‍ അതിക്രമിച്ചു കടക്കുക), ദലിത് പീഡന നിരോധന നിയമ പ്രകാരമുള്ള വിവിധ വകുപ്പുകള്‍ എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ കോടതി ചുമത്തിയിട്ടുള്ളത്.

RELATED STORIES

Share it
Top