നിരപരാധികള്‍ക്കെതിരേയുള്ള പോലിസ് വേട്ട അവസാനിപ്പിക്കണം: മുസ്‌ലിം ലീഗ്

മഞ്ചേരി: ഹര്‍ത്താല്‍ ദിനത്തില്‍ നടന്ന ദൗര്‍ഭാഗ്യകരമായ സംഭവങ്ങളില്‍ ഉള്‍പ്പെട്ട യഥാര്‍ഥ പ്രതികളെ പിടികൂടണമെന്നും, നിരപരാധികളെ വേട്ടയാടുന്ന പോലിസ് നടപടി അവസാനിപ്പിക്കണമെന്നും മുസ്‌ലിം ലീഗ് മഞ്ചേരി നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഹര്‍ത്താല്‍ ദിനത്തിലെ അക്രമ സംഭവങ്ങളെ അപലപിക്കുന്നു. എന്നാല്‍ നിലവില്‍ പോലിസിന്റെ നീക്കം സംശയാസ്പദമാണ്. സിപിഎമ്മും, സംഘ് പരിവാറും നല്‍കുന്ന പട്ടികയനുസരിച്ചാണ് പോലിസ് അറസ്റ്റ് ചെയ്യുന്നത്. പ്രത്യേക വിഭാഗത്തിലെ ആളുകളെയാണ് പിടികൂടുന്നത്. നിരപരാധികളെ കേസില്‍ ഉള്‍പ്പെടുത്താന്‍ അമിതോല്‍സാഹമാണ് പോലിസിനുള്ളത്. യുവാക്കളെ തീവ്രവാദ ചാപ്പകുത്തി ഹര്‍ത്താല്‍ ദിനത്തില്‍ പ്രകടനത്തില്‍ പോലും പങ്കെടുക്കാത്തവരെ അറസ്റ്റു ചെയ്യുന്നുണ്ട്. ഇക്കാര്യത്തില്‍ നീതി പൂര്‍വമായ സമീപനമില്ലെങ്കില്‍ മുസ്‌ലിം ലീഗ് ശക്തമായ പ്രക്ഷോഭത്തിനിറങ്ങുമെന്നും മണ്ഡലം കമ്മിറ്റി മുന്നറിയിപ്പു നല്‍കി. യോഗത്തില്‍ പ്രസിഡന്റ് വല്ലാഞ്ചിറ മുഹമ്മദാലി അധ്യക്ഷത വഹിച്ചു.

RELATED STORIES

Share it
Top