നിരപരാധികളെ വേട്ടയാടുന്നത് പോലിസ് അവസാനിപ്പിക്കണമെന്ന്

തിരൂര്‍: സോഷ്യല്‍ മീഡിയ ഹര്‍ത്താലിന്റെ പേരില്‍ നിരപരാധികളെ വേട്ടയാടുന്നത് പോലിസ് അവസാനിപ്പിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന സിക്രട്ടറി റോയ് അറക്കല്‍ ആവശ്യപെട്ടു. തിരുര്‍ സാംസ്‌കാരിക സമുച്ചയത്തില്‍ ചേര്‍ന്ന തിരൂര്‍ നിയോജക മണ്ഡലം പ്രതിനിധി സഭ ഉദ്്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ഹര്‍ത്താലന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട എസ്ഡിപിഐ  പ്രവര്‍ത്തകര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ്.മഹാഭൂരിപക്ഷവും ഭരണ പ്രതിപക്ഷ കക്ഷികളുടെ പ്രവര്‍ത്തകരാണ്.
ഇവര്‍ക്കെതിരേ കടുത്ത വകുപ്പുകള്‍ ചാര്‍ത്തി ജയിലിലടച്ചത് സംഘപരിവാര്‍ ശക്തികള്‍ക്കെതിരേ ഉയര്‍ന്ന് വരുന്ന യുവജന രോഷം അടിച്ചമര്‍ത്താനണെന്നും അദ്ദേഹം ആരോപിച്ചു. തിരൂര്‍ മണ്ഡലം എസ്ഡിപിഐ യുടെ പുതിയ ഭാരവാഹികളായി അലവി കണ്ണംകുളം (പ്രസിഡന്റ്),മന്‍സൂര്‍ മാഷ് വാണിയന്നൂര്‍ (വൈസ് പ്രസിഡ ന്റ്),യാഹു പത്തമ്പാട് (വൈസ് പ്രസിഡന്റ്), റഹീസ് പുറത്തൂര്‍ (സിക്രട്ടറി),സി പി മുഹമ്മദ് അലി (ജോയിന്റ് സിക്രട്ടറി),ആബിദ് മാഷ്  വെട്ടം (ജോയിന്റ് സിക്രട്ടറി),കമ്മറ്റി അംഗങ്ങളായി,അബുബക്കര്‍ മംഗലം, കുഞ്ഞീതു പൊയ്‌ലിശ്ശേരി, മുസ്ഥഫ വൈലത്തുര്‍,മുഹമ്മദ് അലി ഇരിങ്ങാവൂര്‍,ജില്ലാ പ്രധിനിധി സഭയിലേക്ക് കൗണ്‍സിലര്‍മാരായി,ഇഒ ബഷീര്‍,നജീബ് തിരൂര്‍,ഫിറോസ് പത്തമ്പാട്,അനസ് ചെബ്ര,റസാഖ് തലക്കടത്തുര്‍ എന്നിവരേയും തിരഞ്ഞെടുത്തു,ജില്ലാ സിക്രട്ടറി സുബൈര്‍ ചങ്ങരംകുളം തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ജില്ലാ ജനറല്‍ സിക്രട്ടറി എ കെ മജീദ്, കരീം രണ്ടത്താണി സംസാരിച്ചു .

RELATED STORIES

Share it
Top