നിരപരാധികളെ വേട്ടയാടുന്ന പോലിസ് നടപടിക്കെതിരേ ലീഗ് മാര്‍ച്ച് നടത്തും

തേഞ്ഞിപ്പലം: അപ്രഖ്യാപിത ഹര്‍ത്താലിന്റെ പേരില്‍ നിരപരാധികളെ വേട്ടയാടുന്ന പോലീസ് നടപടിക്കെതിരെ മുസ് ലിം ലീഗ് വള്ളിക്കുന്ന് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ തിരുരങ്ങാടി സി ഐ ഓഫീസിലേക്ക് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചതായി ഭാരവാഹികളായ  വിപി അബ്ദുല്‍ ഹമീദ്, ബക്കര്‍ ചെര്‍ണ്ണൂര്‍, കെ പി മുഹമ്മദ് , ടി പി എം ബഷീര്‍, കെ പി മുസ്തഫ തങ്ങള്‍ അറിയിച്ചു.
യഥാര്‍ത്ഥ കുറ്റക്കാരെ സംരക്ഷിക്കുന്ന പോലിസ്, സി പി എം നേതാക്കള്‍ നല്‍കുന്ന ലിസ്റ്റ് പ്രകാരമാണ് അറസ്റ്റ് ചെയ്യുന്നത്.അര്‍ദ്ധരാത്രിയില്‍വീടുകളില്‍ കയറി ഭീകരന്തരീക്ഷം സൃഷ്ടിക്കുന്ന പോലീസ് നടപടി അംഗീകരിക്കാനാവില്ല.
ആര്‍ എസ് എസുകാരായ ഹര്‍ത്താല്‍ ആസൂത്ര കരുമായി നേരിട്ട് ബന്ധമുള്ളതായി കണ്ടെത്തിയ പെരുവള്ളൂരിലെ ഡിഫി നേതാവിനെ കസ്റ്റഡിയിലെടുക്കാന്‍  പോലിസ് മടി കാണിച്ചു.
സമ്മര്‍ദ്ധത്തിനൊടുവിലാണ് പോലിസ് ഇയാളെ അറസ്റ്റ് ചെയ്തത്. എന്നാല്‍വഴിയാത്രക്കാരായ ഒട്ടേറെ നിരപരാധികളുടെ പേരില്‍ കേസെടുക്കാന്‍ പോലിസ് കാണിക്കുന്ന വിധേയത്വം സിപിഎമ്മിന്റ മുഖം രക്ഷിക്കാന്‍ വേണ്ടിയാണ്.
നിരപരാധികളെ രക്ഷിക്കാന്‍ മുസ്‌ലിം ലീഗ് നിയമപരമായും രാഷ്ട്രീയമായും പോരാട്ടം നടത്തും.30 ന് രാവിലെ 9 മണിക്ക് ചെമ്മാട് ദാറുല്‍ ഹുദാ പരിസരത്ത് നിന്ന് തുടങ്ങുന്ന മാര്‍ച്ചില്‍ മുസ്‌ലിം ലീഗ് നേതാക്കള്‍, എംഎല്‍എമാര്‍,തദ്ധേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, ബഹുജനങ്ങള്‍ അണിനിരക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

RELATED STORIES

Share it
Top