നിരക്കു പിന്‍വലിച്ച എയര്‍ ഇന്ത്യയുടെ നടപടി സ്വാഗതാര്‍ഹം

ദുബയ്: മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ എയര്‍ ഇന്ത്യ ഉയര്‍ത്തിയ നിരക്കു പിന്‍വലിച്ച് പഴയപടിയാക്കിയതിനെ കേരള പ്രവാസി ഫോറം ഷാര്‍ജ സ്‌റ്റേറ്റ് കമ്മിറ്റി സ്വാഗതം ചെയ്തു.
കേരള പ്രവാസി ഫോറം അടക്കമുള്ള പ്രവാസി കൂട്ടായ്മകളുടെ പ്രതിഷേധത്തെ തുടര്‍ന്നും കേരളത്തില്‍ വിവിധ രാഷ്ട്രീയപ്പാര്‍ട്ടികള്‍ അടക്കമുള്ള സംഘടനകളുടെ സമരാഹ്വാനവും കാരണമായാണ് എയര്‍ ഇന്ത്യ നിരക്കു കുറച്ചത്. സൗജന്യമായി മൃതദേഹം കൊണ്ടുപോവണമെന്ന് പ്രവാസികള്‍ ദീര്‍ഘകാലമായി ആവശ്യപ്പെട്ടുകൊണ്ടിരിക്കെയാണ് പെട്ടെന്ന് ചാര്‍ജ് ഇരട്ടിയാക്കിയത്. മൃതദേഹം തൂക്കിക്കൊണ്ടുപോവുന്ന നടപടി നിര്‍ത്തലാക്കുംവരെയും മുഴുവന്‍ പ്രവാസി സംഘടനകളെയും ഉള്‍പ്പെടുത്തി പ്രത്യക്ഷ സമരപരിപാടികള്‍ക്ക് മുന്‍കൈയെടുക്കാന്‍ കേരള പ്രവാസി ഫോറം ഷാര്‍ജ സ്‌റ്റേറ്റ് കമ്മിറ്റി തീരുമാനിച്ചു. യോഗത്തില്‍ അബൂബക്കര്‍ പോത്തനൂര്‍, നസീര്‍ ചുങ്കത്ത്, നിയാസ് ആക്കോട്, ഹാഷിം പാറക്കല്‍, സഹദുല്ല തിരൂര്‍, സഫറുല്ല ഖാസിമി, ഡോ. സാജിദ് പങ്കെടുത്തു.

RELATED STORIES

Share it
Top