നിയമ ബോധവല്‍ക്കരണം പ്രയോജനപ്പെടുത്തണം: മജിസ്‌ട്രേറ്റ്

കോതമംഗലം: നിയമ ബോധവല്‍ക്കരണത്തോടൊപ്പം നീതി പടിവാതിക്കല്‍ എത്തിക്കുകയുമെന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് ലീഗല്‍ സര്‍വീസസ് അതോറിറ്റി നടത്തി വരുന്നതെന്നും ഇത് ജനങ്ങള്‍ പ്രയോജനപ്പെടുത്തണമെന്നും മജിസ്‌ട്രേറ്റ് സുബിത ചിറക്കല്‍. ജനങ്ങള്‍ക്ക് ആവശ്യമായ നിയമങ്ങള്‍ രാജ്യത്ത് നിലവിലുണ്ടെകിലും ഇതേ കുറിച്ചുള്ള അറിവില്ലായ്മ കൊണ്ട് ഇവര്‍ക്ക് തങ്ങളുടെ അവകാശങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയാണുള്ളതെന്നും മജിസ്‌ട്രേറ്റ് പറഞ്ഞു.ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ സഞ്ചരിക്കുന്ന ലോക് അദാലത്ത്/നിയമ സാക്ഷരത ക്ലാസ് കോതമംഗലം താലൂക്കില്‍ നടത്തിയ യാത്രയുടെ സമാപനത്തോടനുബന്ധിച്ച് പല്ലാരിമംഗലത്ത് നടന്ന പൊതുയോഗം ഉദ്്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ മജിസ്‌ട്രേറ്റ് സുബിത ചിറക്കല്‍. പഞ്ചായത്ത് പ്രസിഡന്റ് പി കെ മൊയ്തു ചടങ്ങില്‍ അധ്യക്ഷയായിരുന്നു. ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.അബൂ മൊയ്തീന്‍, സെക്രട്ടറി അഡ്വ. അനില്‍ചന്ദ്രന്‍, അഡ്വ.വി എം ബിജുകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ഒ ഇ അബ്ബാസ്, പഞ്ചായത്ത് അംഗങ്ങളായ റ്റി എം അമീന്‍, എ പി മുഹമ്മദ്, കെ എം ഷംസുദ്ധീന്‍, പി എം സിദ്ധീക്ക്, എ എ രമണന്‍, മുബീന ആലിക്കുട്ടി, നിസാമോള്‍ ഇസ്മായില്‍, ആമിന ഹസ്സന്‍കുഞ്ഞ്, നിസാമോള്‍ സിദ്ധീക്ക്, ഷാജിമോള്‍ റഫീക്ക്, താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി സെക്രട്ടറി റ്റി ഐ സുലൈമാന്‍ സംസാരിച്ചു. കോതമംഗലം താലൂക്കില്‍ സഞ്ചരിക്കുന്ന ലോക് അദാലത്തിന്റെ സേവനം മൂന്നിനാണ് ആരംഭിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ കുട്ടമ്പുഴ ഗ്രാമ പ്പഞ്ചായത്തിലെ വെള്ളാരംകുത്ത് ആദിവാസി കുടി, കവളങ്ങാട് ഗ്രാമപ്പഞ്ചായത്തിലെ നേര്യമംഗലം കമ്മ്യൂണിറ്റി ഹാളിള്‍, കോതമംഗലത്ത് ലോക് അദാലത്ത് എന്നിവയ്ക്ക് ശേഷമാണ് പല്ലാരിമംഗലം പഞ്ചായത്തിലെ വെയ്റ്റിങ് ഷെഡ് കവലയില്‍ സമാപന പരിപാടികള്‍ നടന്നത്.

RELATED STORIES

Share it
Top