നിയമസഭാ സമ്മേളനം നടക്കുമ്പോള്‍ സാമാജികര്‍ പങ്കെടുക്കേണ്ട യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കരുത്തിരുവനന്തപുരം: നിയമസഭാ സമ്മേളനം നടക്കുന്ന കാലയളവില്‍ സാമാജികര്‍ പങ്കെടുക്കേണ്ട യോഗങ്ങളും കോണ്‍ഫറന്‍സുകളും സര്‍ക്കാര്‍തലത്തിലോ വകുപ്പുതലത്തിലോ തദ്ദേശസ്ഥാപനങ്ങളിലോ വിളിച്ചുചേര്‍ക്കുന്നില്ലെന്ന് ജില്ലാ കലക്ടര്‍മാരും വകുപ്പുമേധാവികളും ഉറപ്പുവരുത്തണമെന്ന് ചീഫ് സെക്രട്ടറി നളിനി നെറ്റോ സര്‍ക്കുലറിലൂടെ അറിയിച്ചു. ഇതിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്കനടപടികള്‍ സ്വീകരിക്കുമെന്ന് വകുപ്പ് മേധാവികള്‍ക്ക് കര്‍ശനനിര്‍ദേശം നല്‍കണമെന്നും സെക്രട്ടറിമാരോട് ചീഫ് സെക്രട്ടറി നിര്‍ദേശിച്ചു.

RELATED STORIES

Share it
Top