നിയമസഭയിലെ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കണം: ഡിജിപിതിരുവനന്തപുരം: നിയമസഭയിലെ ചോദ്യങ്ങള്‍ക്ക് വിവരങ്ങള്‍ ശേഖരിച്ച ശേഷം കൃത്യമായി മറുപടി നല്‍കണമെന്ന് പോലിസ് സേനയ്ക്ക് ഡിജിപി ടി പി സെന്‍കുമാര്‍ നിര്‍ദേശം നല്‍കി. കൃത്യതയില്ലാത്ത വിവരങ്ങള്‍ നല്‍കി സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ അവസരമുണ്ടാക്കരുത്. പോലിസ് മേധാവിയായി വീണ്ടും ചുമതലയേറ്റ ശേഷം നല്‍കിയ ആദ്യ നിര്‍ദേശമായിരുന്നു ഇത്. കഴിഞ്ഞദിവസം മഹാരാജാസ് കോളജില്‍ നിന്ന് പിടിച്ചെടുത്തത് കെട്ടിട നിര്‍മാണ സാമഗ്രികളാണെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍, പോലിസ് നല്‍കിയ എഫ്‌ഐആര്‍ പ്രകാരമാണ് മുഖ്യമന്ത്രി ഇങ്ങനെ മറുപടി നല്‍കിയത്. വിവരാവകാശ പ്രകാരമുള്ള ചോദ്യങ്ങള്‍ക്ക് സമയബന്ധിതമായി കൃത്യമായ മറുപടി നല്‍കണമെന്നും സെന്‍കുമാര്‍ ആവശ്യപ്പെട്ടു. അതിനിടെ മുഖ്യമന്ത്രി പിണറായി വിജയനുമായി ഇന്നു കൂടിക്കാഴ്ച നടത്തിയേക്കും. ഇന്നലെ മൂന്നാര്‍ കൈയേറ്റമൊഴിപ്പക്കലുമായി ബന്ധപ്പെട്ട് രാവിലെ മുതല്‍ വൈകീട്ടുവരെ മുഖ്യമന്ത്രി തിരക്കിലായിരുന്നു.

RELATED STORIES

Share it
Top