നിയമവിരുദ്ധ കുടിയേറ്റക്കാര്‍ മൃഗങ്ങളെന്ന് ട്രംപ്

വാഷിങ്ടണ്‍: നിയമവിരുദ്ധ കുടിയേറ്റക്കാര്‍ മൃഗങ്ങളെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കുടിയേറ്റക്കാര്‍ക്ക് അഭയം നല്‍കുന്ന കാലഫോര്‍ണിയ സംസ്ഥാനത്തിന്റെ കുടിയേറ്റ നയത്തിനെയും ട്രംപ് വിമര്‍ശിച്ചു. കാപിറ്റോള്‍ ഹില്ലില്‍ നടന്ന യോഗത്തിലാണ് ട്രംപിന്റെ പ്രതികരണം.
യുഎസിലെ ദുര്‍ബലമായ കുടിയേറ്റ നിയമം ശക്തിപ്പെടുത്തുമെന്നും ട്രംപ് അറിയിച്ചു. രാജ്യത്തേക്ക് കടക്കാന്‍ നിരവധിപേരാണ് ശ്രമിക്കുന്നത്. ഇത്തരത്തിലുള്ള നിരവധി ശ്രമങ്ങള്‍ തടഞ്ഞു. ഇങ്ങനെ കടക്കാന്‍ ശ്രമിക്കുന്നവര്‍ എത്രമാത്രം മോശം ആളുകളാണെന്നു നിങ്ങള്‍ക്ക് ചിന്തിക്കാന്‍ കഴിയില്ലെന്നും ഇവര്‍ മനുഷ്യരല്ല മൃഗങ്ങളാണെന്നും ട്രംപ് പറഞ്ഞു. അനധികൃത കുടിയേറ്റക്കാരെ പിടിച്ച് പുറത്താക്കിയാലും ദുര്‍ബലമായ നിയമം കാരണം ഇവര്‍ വീണ്ടും കടക്കുകയാണ്. ദുര്‍ബലമായ നിയമം കാരണമാണ് രാജ്യത്തേക്ക് കുടിയേറ്റക്കാരുടെ തള്ളിക്കയറല്‍ ഉണ്ടാവുന്നതെന്ന് യുഎസ് പ്രസിഡന്റ്് ആരോപിച്ചു. നിയമം ശക്തിപ്പെടുത്തുമെന്നും യുഎസ്-മെക്‌സിക്കോ അതിര്‍ത്തി വഴി കടക്കാന്‍ ശ്രമിക്കുന്നവരെ തടയുമെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top