നിയമവിരുദ്ധമായി താമസിച്ച രണ്ടു ഇന്ത്യക്കാര്‍ പിടിയില്‍

വാഷിങ്ടണ്‍: നിയമവിരുദ്ധമായി യുഎസില്‍ തങ്ങിയെന്നാരോപിച്ച് രണ്ട് ഇന്ത്യക്കാരെഅറസ്റ്റ് ചെയ്തു. അതിര്‍ത്തിയിലെ പട്രോളിങ് ഉദ്യോഗസ്ഥരാണ് ഇവരെ കണ്ടെത്തിയത്. ഇവരെ വിചാരണ കഴിഞ്ഞ ഉടന്‍ രാജ്യത്തു നിന്ന് തിരിച്ചയക്കുമെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു. സ്‌പോകെയിന്‍ ബസ് ടെര്‍മിനലില്‍ എത്തുന്ന യാത്രക്കാരുടെ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.
അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനായി കര്‍ശന പരിശോധനയാണ് യുഎസില്‍ നടക്കുന്നത്. പിടിയിലായവരില്‍ ഒരാള്‍ ബി ടു ടൂറിസ്റ്റ് വിസ ഉള്ള ആളാണ്. ഇയാളുടെ വിസയുടെ കാലാവധി കഴിഞ്ഞിട്ട് ഒരുവര്‍ഷത്തിലധികമായി. ബി ടു വിസ ഹ്രസ്വകാല വിസയാണ്. വിശ്രമത്തിനും ചികില്‍സാവശ്യാര്‍ഥവുമാണ് വിസ നല്‍കുന്നത്.
പിടിയിലായ മറ്റൊരാള്‍ 2011ല്‍ മെക്‌സിക്കോയില്‍ നിന്ന് യുഎസില്‍ എത്തിയതാണ്. ഇയാളുടെ കൈയില്‍ നിന്ന് കൃത്രിമമായ സുരക്ഷാ കാര്‍ഡ് കണ്ടെത്തിയിട്ടുണ്ട്. കുടിയേറ്റ വിചാരണ പൂര്‍ത്തിയാക്കിയ ശേഷം ടാകോമയിലെ ഡിറ്റന്‍ഷന്‍ സെന്ററില്‍ നിന്ന് ഇവരെ നാട്ടിലേക്ക് തിരിച്ചയക്കും.

RELATED STORIES

Share it
Top