നിയമലംഘകരെ വെള്ളപൂശുന്ന നടപടി: സുധീരന്‍

തിരുവനന്തപുരം: പരിസ്ഥിതിലോല പ്രദേശങ്ങളില്‍ നിന്ന് തോട്ടങ്ങളെ ഒഴിവാക്കിയ നടപടി നിയമവിരുദ്ധമായി സര്‍ക്കാര്‍ ഭൂമി കൈയേറിയവരെ വെള്ളപൂശുന്നതാണെന്ന് കെപിസിസി മുന്‍ അധ്യക്ഷന്‍ വി എം സുധീരന്‍.
സര്‍ക്കാര്‍ തീരുമാനം നിലവിലുള്ള വനനിയമങ്ങള്‍ അട്ടിമറിക്കുന്നതാണ്. വന്‍കിട കൈയേറ്റക്കാരായ ടാറ്റ, ഹാരിസണ്‍, എവിടി, ടിആര്‍ ആന്റ് ടി തുടങ്ങിയവര്‍ക്കെതിരേ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള  നടപടികള്‍ ഇതോടെ നിര്‍വീര്യമാക്കപ്പെടും. ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള ആനുകൂല്യങ്ങള്‍ ഭൂമാഫിയക്ക് മുന്നില്‍ സര്‍ക്കാര്‍ താല്‍പര്യങ്ങള്‍ അടിയറവയ്ക്കുന്നതാണെന്നും സുധീരന്‍ പറഞ്ഞു.

RELATED STORIES

Share it
Top